|
|
|
|
|
| രാഹുല്‍ ഇനിയെങ്കിലും വിവാഹം കഴിക്കണം; സോണിയയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ - നേരില്‍ കണ്ടപ്പോള്‍ ലാലു പ്രസാദ് യാദവിന്റെ ഉപദേശം |
|
53കാരനായ രാഹുല്‍ ഗാന്ധിയോട് ലാലുപ്രസാദ് യാദവിന്റെ തമാശ. രാഹുല്‍ വിവാഹം കഴിക്കണം, ലാലു പറഞ്ഞു. പാട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഈ സംഭവമുണ്ടായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കല്ല്യാണം കഴിക്കണമെന്ന് ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് ഉപദേശിച്ചത് വലിയ വാര്‍ത്തായി.
നിങ്ങള്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാന്‍ തയ്യാറാകാത്തത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ... ഞങ്ങളുടെ ഉപദേശവും രാഹുല്‍ കേള്‍ക്കുന്നില്ല. രാഹുലിന്റെ വിവാഹ ഘോഷയാത്രയില്‍ പ?ങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആഗ്രഹമുണ്ട്. ഇത്തരത്തിലായിരുന്നു ലാലു പ്രസാദ് യാദവിന്റെ വാക്കുകള്‍.
രാഹുല്‍ ?ഗാന്ധിയുടെ നേതൃത്വത്തില്‍ |
|
Full Story
|
|
|
|
|
|
|
| ജാമ്യം കിട്ടിയ അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും; അനുമതി 12 ദിവസത്തെ സന്ദര്‍ശനത്തിന് |
|
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. 12 ദിവസത്തെ സന്ദര്‍ശനത്തിനാണ് കേരളത്തിലേക്ക് വരാന്‍ മഅദനിക്ക് അനുമതി ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് മഅദനിയുടെ യാത്ര. കൊല്ലത്തുള്ള പിതാവിനെ കണ്ട ശേഷം ജൂലൈ ഏഴിനാകും മടക്കം. (Abdul Nasser Madani can stay in Kerala for 12 days)
രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്. എന്നാല്‍ മഅദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ |
|
Full Story
|
|
|
|
|
|
|
| ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം: നിഖില്‍ തോമസിനെ എസ്എഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി |
|
വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണവിധേയനായ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ എസ്എഫ്‌ഐ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ എസ്.എഫ്.ഐയുടെ മുഴുവന്‍ ഘടകങ്ങളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ വിശദീകരണം നല്‍കിയതെന്ന് നേതൃത്വം വ്യക്തമാക്കി.
നിഖില്‍ തോമസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത |
|
Full Story
|
|
|
|
|
|
|
| വൈദ്യുത മന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത ഉടനെ തമിഴ്‌നാട് മുഖ്യമന്ത്രി സിബിഐയുടെ പ്രത്യേക അധികാരം എടുത്തു കളഞ്ഞു |
|
സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതപത്രം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ അന്വേഷണം നടത്തുന്നതിന് മുമ്പ് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. ചില പ്രത്യേകതരം കേസുകള്‍ക്ക് നല്‍കിയ പൊതു അനുമതി പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ബംഗാള്‍, രാജസ്ഥാന്‍, കേരളം, മിസോറാം, പഞ്ചാബ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി - എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി |
|
Full Story
|
|
|
|
|
|
|
| സാഹചര്യങ്ങളുടെ സമ്മര്‍ദം ശക്തമായിരുന്നു: കോണ്‍ഗ്രസ് പ്രസിഡന്റായി പ്രതീക്ഷിച്ചത്ര മുന്നേറാന്‍ കഴിഞ്ഞില്ല: കെ. സുധാകരന്‍ |
|
കെപിസിസി പ്രസിഡണ്ടെന്ന നിലയില്‍ പ്രതീക്ഷിച്ചത്ര മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍. മനഃപൂര്‍വമല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് അതിനുകാരണമെന്നും പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ദ്വിദിന ലീഡേഴ്സ് മീറ്റിലാണ് സുധാകരന്റെ തുറന്നുപറച്ചില്‍.
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി രണ്ടുതവണ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ മനോവീര്യം വീണ്ടെടുക്കാന്‍ കെ സുധാകരനെ കെപിസിസി അധ്യക്ഷന്‍ ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. പാര്‍ട്ടിയില്‍ കേഡര്‍ സംവിധാനം നടപ്പിലാക്കുമെന്നും പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് വേദികളില്‍ ആവര്‍ത്തിച്ച കെപിസിസി അധ്യക്ഷന് പക്ഷേ |
|
Full Story
|
|
|
|
|
|
|
| പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍: ഇസ്ലാമാബാദ് ഹൈക്കോടതിക്ക് സമീപത്തു വച്ചാണ് അറസ്റ്റ് ചെയ്തത് |
|
അറസ്റ്റിനെത്തുടര്‍ന്ന് ഹൈക്കോടതിക്ക് സമീപം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇമ്രാന്‍ ഖാന്റെ പ്രതിഷേധിക്കാന്‍ പിടിഐ (Pakistan Tehreek-e-Insaf) ആഹ്വാനം ചെയ്തു. ഇതേത്തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അറസ്റ്റുചെയ്തതെന്നാണ് സൂചന. കേസില്‍ ഹാജരാകാന്‍ നിരവധി തവണ സമന്‍സ് അയച്ചിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല. വിവിധ കോടതികളിലായി 120ലധികം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച എന്‍എബി കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്നാണ് സൂചന.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) ഇസ്ലാമാബാദ് ഡോ അക്ബര്‍ |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ യാത്രയ്ക്ക്; 10 ദിവസത്തെ സന്ദര്‍ശത്തില്‍ അമേരിക്കയും ക്യൂബയും |
|
അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിക്കും. അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനം. സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയും ഉള്‍പ്പടെ 11 അംഗങ്ങളാണുള്ളത്. യുഎസില്‍ നടക്കുന്ന ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. ക്യൂബയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയെ അനുഗമിക്കും.
യുഎഇ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അമേരിക്ക- ക്യൂബ സന്ദര്‍ശനത്തിന് തയാറെടുക്കുന്നത്. മുഖ്യമന്ത്രി അമേരിക്ക |
|
Full Story
|
|
|
|
|
|
|
| റോഡ് സുരക്ഷയുടെ എഐ ക്യാമറ വാങ്ങിയതില്‍ കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ |
|
എഐ ക്യാമറ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്ന പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് നടത്തുന്ന അന്വേഷണമല്ല വേണ്ടതെന്ന് കെ സുധാകരന്‍ പറഞ്ഞു. സാങ്കേതിക പരിജ്ഞാനം ഉള്ളവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതി നടപ്പിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് അതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന സര്‍ക്കാര്‍ വാദവും അതിന് ബലം നല്‍കുന്ന വാര്‍ത്തയും ഈ വര്‍ഷത്തെ |
|
Full Story
|
|
|
|
| |