Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ശാസ്ത്രബോധം വളര്‍ത്തണമെന്നു പറഞ്ഞത് എങ്ങനെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതാകും? - ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍
Text By: Team ukmalayalampathram
ഗണപതി വിഷയത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തെയും വേദനിപ്പിക്കാന്‍ അല്ല. ഭരണഘടന തന്നെ ശാസ്ത്രബോധം വളര്‍ത്തണം എന്നാണ് പറയുന്നതെന്നും ഷംസീര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷംസീര്‍ ഇക്കാര്യം പറഞ്ഞത്.

ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതാകുമെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. താന്‍ ആകാശത്തുനിന്ന് പൊട്ടി ഇറങ്ങിയതല്ല. വിദ്യാര്‍ത്ഥി സംഘടന കാലഘട്ടം മുതല്‍ മതേതരത്വത്തിന് വേണ്ടി വാദിക്കുന്നതാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ എന്നും സ്പീക്കര്‍ പറഞ്ഞു.

തനിക്ക് പ്രസംഗിക്കാന്‍ അവകാശമുള്ളതുപോലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് അഭിപ്രായം പറയാനുള്ള അവകാശവും ഉണ്ട്. താന്‍ ഭരണഘടനയിലെ ഒരു ഭാഗം മാത്രമാണ് എടുത്തു പറഞ്ഞത്. അത് മതവിശ്വാസത്തെ മുറിപ്പെടുത്താനല്ല. വിദ്വേഷ പ്രചാരണത്തില്‍ വിശ്വാസികള്‍ വീണുപോകരുതെന്ന് സ്പീക്കര്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരമായ പ്രചരണം ആണ് ഉണ്ടായതെന്ന് ഷംസീര്‍ പറഞ്ഞു. ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടി കലര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്ച തുടങ്ങുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. ഓഗസ്റ്റ് 7 മുതല്‍ 24 വരെ സഭ സമ്മേളിക്കും. ഓഗസ്റ്റ് ഏഴിന് ഉമ്മന്‍ചാണ്ടിക്ക് റഫറന്‍സ് രേഖപ്പെടുത്തി സഭ പിരിയും. സുപ്രധാനമായ ചില ബില്ലുകള്‍ സഭ ചര്‍ച്ച ചെയ്യും. 10 നിയമ നിര്‍മാണങ്ങള്‍ സഭ സമ്മേളനകാലത്ത് നടക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window