Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിശ്വാസത്തെ ഹനിക്കുന്നത് തെറ്റ്: അത് അംഗീകരിക്കാനാവില്ല - ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി
Text By: Team ukmalayalampathram
'ഗണപതി ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവമാണ്. ആ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്? ക്രിസ്തുദേവനെക്കുറിച്ചോ നബിതിരുമേനിയെക്കുറിച്ചോ ഞങ്ങളാരും മോശം പറയുന്നില്ല. അതൊക്കെ മിത്താണെന്നോ, അങ്ങനെ പലതരം വ്യാഖ്യാനങ്ങള്‍ അവിടെയുമില്ലേ. അങ്ങനെ വ്യാഖ്യാനിച്ച് വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്. വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഒരു മതത്തിന്റെയും ദൈവങ്ങളെക്കുറിച്ച് തങ്ങള്‍ മോശമായി സംസാരിക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരായ എന്‍എസ്എസ് പ്രതിഷേധം നടക്കുന്നതിനിടെ, പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തുഷാര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്താണ് ഹിന്ദു സമൂഹത്തിനെതിരെ മോശം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഇവിടെ ആരെയും കൊല്ലാനോ കത്തിക്കാനോ ഒന്നും ഒരു ഹിന്ദു സംഘടനയും പറയുന്നില്ല. എന്നാല്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ മാത്രം ഹനിക്കുന്ന രീതിയില്‍ പറയുന്നത് തെറ്റാണ് എന്ന നയമാണ് എല്ലാവര്‍ക്കുമുള്ളത്.
 
Other News in this category

 
 




 
Close Window