Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍
Text By: Team ukmalayalampathram
ഈജിപ്തില്‍ സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയാണ് നരേന്ദ്ര മോദിക്ക് ബഹുമതി നല്‍കിയത്.
അല്‍-സീസിയുമായി മോദി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമായിരുന്നു പ്രധാന അജണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരു നേതാക്കളും ഒപ്പുവെച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിക്കു ലഭിക്കുന്ന പതിമൂന്നാമത്തെ പരമോന്നത ബഹുമതിയാണിത്. ഇതിനു മുമ്പ് മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പാപുവ ന്യൂ ഗിനിയ, ഫിജി, പലാവു, യുഎസ്, ബഹ്‌റൈന്‍, മാലദ്വീപ്, റഷ്യ, യുഎഇ, പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളും നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window