|
|
|
|
|
| ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു; ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ചര്‍ച്ച ചെയ്തു |
|
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് 60-ലധികം രാജ്യങ്ങള്‍ പങ്കെടുത്ത ഈ വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും യോഗം ആഹ്വാനം ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളില്‍ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന വിക്രം മിസ്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികരാണ് ഇതുവരെ ഹോര്‍മുസ് മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ പ്രതിസന്ധി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്ന കാര്യവും അദ്ദേഹം |
|
Full Story
|
|
|
|
|
|
|
|
|
| കമല്‍ഹാസന്റെ പാര്‍ട്ടി മത്സരത്തിനില്ല; പകരം ഡിഎംകെയെ പിന്തുണയ്ക്കും |
|
തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്ന് അധ്യക്ഷന്‍ കമല്‍ ഹാസന്‍. ഡി എം കെ മുന്നണിയ്ക്കായി പ്രവര്‍ത്തിക്കും. രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ അറിയിച്ചിരുന്നുവെങ്കിലും, ഉദയസൂര്യനില്‍ മത്സരിക്കണമെന്ന നിബന്ധന മക്കള്‍ നീതി മയ്യം അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ എംഎന്‍എം ഒറ്റക്കായിരുന്നു തമിഴ്നാട്ടില്‍ മത്സരിച്ചിരുന്നത്. ഇത്തവണയാണ് എംഎംഎന്‍ ഡിഎംകെ മുന്നണിയിലേക്ക് എത്തിയത്.
മുന്നണി മര്യാദയുടെ ഭാഗമായി ഒരു രാജ്യസഭാ സീറ്റ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നല്‍കാമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കമമെന്ന നിബന്ധനയാണ് പാര്‍ട്ടിയ്ക്ക് മുന്നില്‍ വെച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| യൂറോപ്പിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്ന് നെതന്യാഹു |
|
യൂറോപ്പ് അടക്കം ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ഇസ്രയേല്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടയല്‍, ദീര്‍ഘദൂര മിസൈല്‍ ശേഷി പ്രദര്‍ശിപ്പിക്കല്‍, അന്താരാഷ്ട്ര ഊര്‍ജ വിതരണത്തെ അപകടത്തിലാക്കല്‍, സാധാരണക്കാര്‍ക്കെതിരായ ആക്രമണം എന്നിവ ചൂണ്ടാക്കാട്ടിയാണ് നെതന്യാഹുവിന്റെ പ്രതികരണം. വിശാലമായ രാജ്യാന്തര ഇടപെടല്‍ ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത് - നെതന്യാഹു വ്യക്തമാക്കി. |
|
Full Story
|
|
|
|
|
|
|
| ഇറാനെതിരേ ആക്രമണം കടുപ്പിക്കും; ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് |
|
ഇസ്രായേലിനും അമേരിക്കക്കും എതിരായ എല്ലാ സുരക്ഷാ ഭീഷണികളും നീക്കം ചെയ്യും. അതുവരെ, ഇറാന്‍ ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം. |
|
Full Story
|
|
|
|
|
|
|
| ട്വന്റി 20 സ്ഥാനാര്‍ഥി വീണാ നായര്‍ക്കു വോട്ടില്ല; ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല |
ഏറ്റുമാനൂരില്‍ ട്വന്റി - 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വീണാ നായര്‍ക്ക് വോട്ടില്ല. എന്‍ഡിഎ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും.മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീണ നായര്‍ പ്രതികരിച്ചു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞു. പാര്‍ട്ടി ഉടന്‍ തന്നെ പേര് പ്രഖ്യാപിക്കും. പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായിരുന്ന ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. വോട്ടില്ലാത്തതിനാല്‍ പെരുമ്പാവൂരില്‍ മത്സരിക്കാന്‍ അയോഗ്യതയായി. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയയെ പെരുമ്പാവൂരില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായാണ് ട്വന്റി 20 ഇറക്കിയത്. വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോയത് എങ്ങനെ എന്ന് അറിയില്ല. പരാതി ഇതിനോടകം നല്‍കി കഴിഞ്ഞിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ ഗോവിന്ദനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി |
|
തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ലമെന്ററി സ്ഥാനത്തിനു വേണ്ടി യുഡിഎഫിന്റെ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്നും രാഗേഷ് ആരോപിച്ചു.
പാര്‍ലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടില്‍ ഗോവിന്ദന്‍ വീണു. പാര്‍ലമെന്ററി സ്ഥാനത്തേക്കാള്‍ വലുത് പാര്‍ട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്കു പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി കെ ഗോവിന്ദനെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഗേഷ് ആരോപിച്ചു. |
|
Full Story
|
|
|
|
|
|
|
| പാലായില്‍ ജോസ് കെ. മാണി; ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍; 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം |
|
12 സീറ്റുകളില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി പാലായില്‍, സിറ്റിങ്ങ് എം.എല്‍ എമാരായ റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും മത്സരിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായില്‍ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനില്‍ക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി പാലായില്‍ വീണ്ടും പോരിനിറങ്ങുകയാണ്.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറിലും ജോബ് മൈക്കിള്‍ ചങ്ങനാശേരിയിലും, ഡോ. എന്‍.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായണ്‍ റാന്നിയിലും വീണ്ടും മത്സരിക്കും കേരളാ കോണ്‍ഗ്രസിന്റെ കളിത്തൊട്ടിലായ കടുത്തുരുത്തിയില്‍ നിര്‍മ്മലാ ജിമ്മിയാണ് |
|
Full Story
|
|
|
|
| |