|
|
|
|
|
| ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് സര്‍വേ റിപ്പോര്‍ട്ട്: യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ |
|
ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന സര്‍വേയില്‍ നിന്ന് UDF അധികാരത്തില്‍ വരുമെന്ന് സമ്മതിച്ചല്ലോ എന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ യുഡിഎഫ് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ ആരാണ് അയോഗ്യരെന്നും അദ്ദേഹം മറുപടി നല്കി. സംഘടനാശക്തി വര്‍ദ്ധിപ്പിച്ചു മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എല്ലാതലത്തിലും പുനസംഘടന വരും. ജൂലൈ 18ന് രാഹുല്‍ഗാന്ധി പുതുപ്പള്ളിയില്‍ എത്തും. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാം. പാര്‍ട്ടിക്ക് സംസ്ഥാനത്തിന് രാജ്യത്തിന് ഉചിതമാകുന്ന രീതിയില്‍ മുഖ്യമന്ത്രിയെ നിര്‍ണയിക്കുമെന്നും അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയതുകൊണ്ട് രക്ഷപ്പെട്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന് |
|
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയതുകൊണ്ട് രക്ഷപ്പെട്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കില്‍ തന്റെ ജീവന് പോയേനെയെന്നും ടി. പി. രാമകൃഷ്ണന് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തെ സംബന്ധിച്ചും ടി.പി രാമകൃഷ്ണന് സംസാരിച്ചു. അദ്ദേഹം സ്വന്തം അനുഭവം പറഞ്ഞതാകാമെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ അഭിപ്രായം. കേരളത്തിലെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ വളര്‍ച്ച മാത്രമല്ല, സ്വകാര്യ ആശുപത്രികളും വലിയ പങ്ക് വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും ടി. പി. |
|
Full Story
|
|
|
|
|
|
|
| സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് രക്ഷപെട്ടതെന്ന് മന്ത്രി സജി ചെറിയാന്; സര്‍ക്കാര്‍ ആശുപത്രികളെ ഇകഴ്ത്തിയിട്ടില്ലെന്ന് മന്ത്രി |
|
2019 ല്‍ സര്‍ക്കാരാശുപത്രിയിലെ ചികിത്സയില്‍ മരിക്കേണ്ട താന്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് രക്ഷപെട്ടതെന്ന് മന്ത്രി സജി ചെറിയാന്. ആരോഗ്യ വകുപ്പിനെതിരിയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് മന്ത്രിയുടെ പരാമര്‍ശം
'2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ ഗവണ്മെന്റ് ആശുപത്രിയിലായിരുന്നു. ഗവണ്മെന്റ് ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
അതേസമയം,
താന്‍ സര്‍ക്കാര്‍ |
|
Full Story
|
|
|
|
|
|
|
| നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു |
|
നിയമസഭാ സമുച്ചയത്തിലെ ആര്. ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ എ എന്‍ ഷംസീറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജന് തുടങ്ങിയവര്‍ ആര്യാടന് ഷൗക്കത്തിനെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എം എല്‍ എ മാരായ രമേശ് ചെന്നിത്തല,പി സി വിഷ്ണുനാഥ്,ലോക്സഭാംഗങ്ങളായ ബെന്നി ബെഹ്നാന്, ഷാഫി പറമ്പില്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എയായി അധികാരമേറ്റ ആര്യാടന് ഷൗക്കത്തിനെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ |
|
Full Story
|
|
|
|
|
|
|
| വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന് |
|
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം വിഎസിനെ പരിചരിക്കുകയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ |
|
Full Story
|
|
|
|
|
|
|
| തമിഴ്നാട്ടില്‍ ജാതി സെന്‍സസ് നടത്തണമെന്ന് ടിവികെ രാഷ്ട്രീയ കക്ഷിയുടെ നേതാവും സിനിമാ താരവുമായ വിജയ് |
|
തമിഴ്നാട്ടില്‍ സെന്‍സസ് നടത്തുമ്പോള്‍ നടത്തി എല്ലാ വിഭാഗത്തേയും ഉള്‍പ്പെടുത്തി ജാതി സെന്‍സസ് നടത്തണമെന്ന് ടിവികെ രാഷ്ട്രീയ കക്ഷിയുടെ നേതാവും സിനിമാ താരവുമായ വിജയ്.
ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തുമ്പോള്‍ ജാതി സെന്‍സസ് പേരിന് വേണ്ടി മാത്രമാകരുത്. എല്ലാ ജനവിഭാഗത്തെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വേണം സെന്‍സസ് നടത്താന്‍. സമയക്രമത്തില്‍ വ്യക്തവേണം.
പറച്ചിലല്ല, പ്രവൃത്തിയാണ് മുഖ്യമെന്നും വിജയ് വ്യക്തമാക്കി. ജാതി വിവേചനങ്ങളെ എതിര്‍ക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ടിവികെ പ്രവര്‍ത്തകരോടായി ആവശ്യപ്പെട്ടു. പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി മുന്നോട്ട് പോകും. ടിവികെ പ്രവര്‍ത്തകര്‍ വിവേകമുള്ളവരാകണം. ജാതി വിവേചനങ്ങള്‍ എതിര്‍ക്കണം - |
|
Full Story
|
|
|
|
|
|
|
| വി.ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് പി.വി അന്‍വര്‍ |
|
അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന് തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് ചെയര്‍മാന്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്‍വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്നും വി ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. എന്തിനും തയ്യാറായി താന്‍ വന്നിട്ടും ഇപ്പോഴും പറയുന്നത് നയം വ്യക്തമാക്കാനാണ്. താന്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
'അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന് തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണ്. അത് അന്‍വറിനെ കൊല്ലാനാണ്. ഇങ്ങനെയൊരു നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ തമ്മിലില്ല'. അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ. ചര്‍ച്ചകള്‍ നടത്തേണ്ടത് യുഡിഎഫ് ചെയര്‍മാനാണ്. |
|
Full Story
|
|
|
|
|
|
|
| ഇസ്രയേല്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിന്‍വാറിന്റെ സഹോദരന് മുഹമ്മദ് സിന്‍വാറിനെ വധിച്ചെന്ന് ബെഞ്ചമിന്‍ നെതന്യാഹു |
|
ഗസയിലെ ഹമാസ് നേതാവും 2023 ല്‍ ഇസ്രയേല്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിന്‍വാറിന്റെ സഹോദരനുമായ മുഹമ്മദ് സിന്‍വാറിനെ ഇസ്രയേല്‍ സൈന്യം വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ മാസം 13 ന് തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പാര്‍ലമെന്റ് പ്ലീനറി സെഷനില്‍ പറഞ്ഞു.
മെയ് 18 ന്, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തകര്‍ത്ത തുരങ്കത്തില്‍ മുഹമ്മദ് സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖാന് യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ |
|
Full Story
|
|
|
|
| |