|
ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
2026 നാടിന്റെ ഭാവിക്ക് വേണ്ടി ആകട്ടെയെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനുവരി 11 അമിത് ഷാ വരും. തിരഞ്ഞെടുപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ സന്ദേശം ജനങ്ങള്‍ തന്നുവെന്നും അദ്ദേഹം പറഞ്ഞു. |