|
സോമനാഥ ക്ഷേത്രത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന്റെ 1000 വര്‍ഷങ്ങള്‍ ആചരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും പുതിയ ബ്ലോഗ് തയാറാക്കി പ്രധാനമന്ത്രി. ക്ഷേത്രത്തിന്റെ പൈതൃകത്തെക്കുറിച്ച് വിവരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 1000 വര്‍ഷക്കാലത്തെ അതിജീവനവും പുനരുജ്ജീവനവും ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ ശേഷിയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി 1026-ല്‍ ക്ഷേത്രത്തിനെതിരേ നടന്ന ആദ്യ ആക്രമണം നടന്നിട്ട് ആയിരം വര്‍ഷം പിന്നിടുകയാണ് ഈ വര്‍ഷം. ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ ശക്തിയുടെ കാലാതീതമായ പ്രതീകമാണ് സോമനാഥ ക്ഷേത്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ക്ഷേത്രത്തെ നശിപ്പിക്കാന്‍ ആവര്‍ത്തിച്ച് ശ്രമങ്ങള്‍ നടത്തിയിട്ടും അത് വീണ്ടും ഉയര്‍ന്നുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം ആദ്യമായി ആക്രമിക്കപ്പെട്ടത് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.ഡി. 1016ല്‍ ആണെങ്കിലും ഇന്ന് അത് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരമായ പ്രഭാസ് പടാനില്‍ പ്രതാപത്തോടെ നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
''ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ വിളംമ്പരം'' എന്നാണ് സോമാനാഥ് ക്ഷേത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ദ്വാദശ ജ്യോതിര്‍ലിംഗ് സ്തോത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതാണ് സോമനാഥ ക്ഷേത്രമെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ മേധാവി കൂടിയായ പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തരും വിശ്വാസികളും ഇവിടെ ദര്‍ശനം നടത്തി വരുന്നതായും അദ്ദേഹം പറഞ്ഞു. |