|
|
|
|
|
| ഇന്ത്യയില്‍ പൗരത്വം കിട്ടുംമുന്‍പ് സോണിയാ ഗാന്ധിക്ക് ഇവിടെ വോട്ടുണ്ടായിരുന്നുവെന്ന് ആരോപിച്ച് ബിജെപി |
|
സോണിയ ഗാന്ധിക്ക് എതിരെ ആരോപണവുമായി ബിജെപി. പൗരത്വം കിട്ടും മുന്‍പ് സോണിയ ഗാന്ധിക്ക് വോട്ട് ഉണ്ടായിരുന്നുവെന്ന് ബിജെപി. രേഖകള്‍ പുറത്തുവിട്ടാണ് ആരോപണം. ഇന്ത്യന്‍ പൗരത്വം കിട്ടുന്നത് 1983 എന്നാല്‍ 1980ലെ പട്ടികയില്‍ സോണിയയുടെ പേരുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
'ഇതൊരു തിരഞ്ഞെടുപ്പ് തട്ടിപ്പല്ലെങ്കില്‍ പിന്നെന്താണ്?'' എന്നും അദ്ദേഹം ചോദിച്ചു. 1968-ല്‍ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുമ്പോള്‍ 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും മാളവ്യ ആരോപിച്ചു. |
|
Full Story
|
|
|
|
|
|
|
| തമിഴ്നാട്ടിലെ പ്രശസ്തമായ പുരാതന ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ദര്‍ശനം നടത്തി |
|
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം ചോള വാസ്തുവിദ്യയുടെ ഉത്തരമോദാഹരണമാണ്. ഒപ്പം വടക്കേ ഇന്ത്യയിലെ ഗംഗാ നദിയുടെ തീരത്തുനിന്ന് സുമാത്ര, മലേഷ്യ, മ്യാന്മര് എന്നിവടം വരെ വ്യാപിച്ച് കിടന്ന ഒരു സാമ്രാജ്യത്തിന്റെ ശക്തിയും തെളിയിക്കുന്നു.
തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 125 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അരിയല്ലൂര്‍ ജില്ലയിലെ തഞ്ചാവൂര്‍. ഈ പുരാതന നഗരത്തിലെ പ്രശസ്തമായ പെരുവുടൈയര്‍ കോവിലിന് പിന്നിലായാണ് ഗംഗൈക്കൊണ്ട ചോളപുര ക്ഷേത്രം.
ക്ഷേത്രത്തില്‍ ആടി തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയി ചോളരാജാവായ രാജേന്ദ്ര ചോളന് ഒന്നാമനെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഒരു സ്മാരക |
|
Full Story
|
|
|
|
|
|
|
| വി.എസിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രധാനമന്ത്രി: വേര്‍പാടില്‍ നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി |
|
മുന്‍ മുഖ്യമന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവര്‍ത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
'കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന് ജിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമര്‍പ്പിച്ചു. ഞങ്ങള്‍ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ |
|
Full Story
|
|
|
|
|
|
|
| അമേരിക്കന്‍ പ്രസിഡന്റ് യുകെയിലേക്ക്: സെപ്റ്റംബര്‍ 17 മുതല്‍ രണ്ടു ദിവസം യുകെ സന്ദര്‍ശനത്തിനു വീണ്ടും ക്ഷണിച്ചത് ചാള്‍സ് രാജാവ് |
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന് രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലും നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍: ഇന്ത്യ നേടിയത് വന്‍ മാറ്റങ്ങളെന്ന് തരൂര്‍ |
|
അടിയന്തരാവസ്ഥ ലേഖനത്തിന് പിന്നാലെ മോദി സര്‍ക്കാരിനുള്ള പ്രശംസ തരൂര്‍ തുടര്‍ന്നു. ''ശക്തമായ ദേശീയതയാണ് ബിജെപി ഭരണത്തില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. കഴിഞ്ഞ 78 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രീയത്തിലും ദൃശ്യമാണ്.''- ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ തരൂര്‍ വാചാലനായി.
അതേസമയം, പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണം. ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം - ശശി തരൂര്‍ എംപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. നിലവിലെ തരത്തില്‍ മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും |
|
Full Story
|
|
|
|
|
|
|
| കോണ്‍ഗ്രസിനുള്ളില്‍ നിന്നു ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാര്‍ട്ടി വിടണം: ശശി തരൂരിനെതിരേ കെ. മുരളീധരന് |
|
പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണം. ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം - ശശി തരൂര്‍ എംപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. നിലവിലെ തരത്തില്‍ മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂര്‍ വിഷയം ഇനി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു.
തരൂരിന് രണ്ട് വഴികളാണ് ഇപ്പോള്‍ മുന്നില്‍. ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനാകണം, പാര്‍ട്ടി നല്കിയ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലായിരിക്കണം. എല്ലാ |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ വന്‍മാറ്റങ്ങള്‍: എം.ടി.രമേശും ശോഭ സുരേന്ദ്രനും ജനറല്‍ സെക്രട്ടറിമാര്‍ |
ബിജെപി പുതിയ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം.ടി.രമേശിനെയും ശോഭ സുരേന്ദ്രനെയും എസ് സുരേഷിനെയും അനൂപ് ആന്റണിയെയും പുതിയ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. മുന്‍ ഡിജിപി ആര്.ശ്രീലേഖയും ഷോണ്‍ ജോര്‍ജും അടക്കം പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്.യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കുടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പുതിയ പട്ടിക ബിജെപി പ്രഖ്യാപിച്ചത്.
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വന്നശേഷം ഈയടുത്ത് ബിജെപിയില്‍ ഉരുത്തിരിഞ്ഞ സമവാക്യങ്ങള്‍ പി കെ കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണെന്ന് പരക്കെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും ക്ഷണിക്കാത്തതും
|
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ ആരോഗ്യമേഖലയെ പ്രശംസിച്ച് ഗവര്‍ണര്‍; കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് അര്‍ലേക്കര്‍ |
|
കേരള സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023 - 24 വര്‍ഷം രാജ്യത്തെ ആരോഗ്യ മേഖലയില്‍ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍വകലാശാല പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒറ്റവാക്കില്‍ മറുപടി നല്കി.
ഇവിടെ അകത്തും പലതും നടക്കുന്നുണ്ടല്ലോ, അത് കവര്‍ ചെയ്യു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും |
|
Full Story
|
|
|
|
| |