Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
രാഷ്ട്രീയ വിചാരം
  25-12-2025
തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥി ബിജെപി നേതാവ് വിവി രാജേഷ്
എന്നാല്‍ അടുത്തിടെ മാത്രം പാര്‍ട്ടിയിലെത്തിയ ശ്രീലേഖ മേയറാകുന്നതിനോട് കൗണ്‍സിലര്‍മാരിലെ ഭൂരിപക്ഷവും എതിര്‍പ്പ് പ്രകടിപ്പിക്കുകയും തുടര്‍ന്ന് നടന്ന നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് മേയര്‍ സ്ഥാനത്തേക്ക് വിവി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറാവുകയാണ് വിവി രാജേഷ്. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകര്‍ത്താണ് അന്‍പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചത്.
തങ്ങളുമായി കൂടിയാലോചനകള്‍ നടത്താതെ ശ്രീലേഖയുടെ പേരിലേക്ക് സംസ്ഥാന നേതൃത്വം പോയതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ഒരു കോര്‍പ്പറേഷന്‍ ഭരണം ലഭിക്കുന്നത്.
Full Story
  23-12-2025
കൊച്ചി മേയര്‍ സ്ഥാനം രണ്ടു വനിതകള്‍ പങ്കിടും: വി.കെ മിനി മോളും ഷൈനി മാത്യുവും

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കൊച്ചി മേയറാകില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദം പങ്കിടും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് മിനി മോള്‍ക്ക് അനുകൂലമായത്. ലത്തീന്‍ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നല്‍കാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതല്‍ മേയര്‍ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റെ പാര്‍ട്ടി യോഗത്തില്‍ വികെ മിനി മോള്‍ക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. വികെ മിനി മോള്‍ക്ക് 17 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വര്‍ഗീസിന് നാല്

Full Story
  16-12-2025
'പോറ്റിയെ കേറ്റിയെ' എന്നു തുടങ്ങുന്ന ഇലക്ഷന്‍ പ്രചാരണ പാരഡി പാട്ടിനെതിരെ പരാതി
ഡിജിപിക്കാണ് പരാതി നല്‍കിയത്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍.
അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ഈ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.
Full Story
  15-12-2025
എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് പ്രചാരവേലയെന്ന് എം വി ഗോവിന്ദന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്നും കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ കപ്പല്‍ മുങ്ങുകയാണെന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ പ്രചാരവേലയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Full Story
  13-12-2025
വലിയൊരു പരാജയമെന്നു പറയാന്‍ കഴിയില്ല; പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും - സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാന്‍ കഴിയില്ല. എല്‍ഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാര്‍ട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും എം എ ബേബി.

കേരളത്തിലെ എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാന്‍ കഴിയില്ല. എം എം മണിയുടെ പ്രസ്താവന തികച്ചും അനുചിതമായതാണ്. ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഒരു ഗവണ്‍മെന്റ് കൊടുക്കുന്ന ഔദാര്യമല്ല
Full Story
  13-12-2025
സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കൈപ്പറ്റിയ ശേഷം 'പണി തന്നു': വിമര്‍ശനവുമായി എം.എം. മണി
എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍, മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി വിവാദ പരാമര്‍ശവുമായി രംഗത്തെത്തി. സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കൈപ്പറ്റിയ ശേഷം മുന്നണിക്ക് 'പണി തന്നു' എന്നാണ് എം.എം. മണി ആരോപിച്ചത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പരിപാടികള്‍ക്കും ആയിരുന്നു വോട്ടെങ്കില്‍ ഒരു കാരണവശാലും എല്‍ഡിഎഫിന് ഇത്രയും വലിയ തോല്‍വി ഉണ്ടാകില്ലായിരുന്നു എന്ന് എം.എം മണി പറഞ്ഞു. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങിയിട്ടും ആളുകള്‍ എല്‍ഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും എല്‍ഡിഎഫ്
Full Story
  12-12-2025
ചൈനക്കാര്‍ ജനന നിയന്ത്രണം അവസാനിപ്പിക്കുന്നു; ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഒഴിവാക്കാന്‍ പുതിയ നടപടി

ചൈനയുടെ സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്ന തരത്തില്‍ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാന്‍ ചൈന പുതിയ നയം സ്വീകരിച്ചു. ചൈന ഒറ്റക്കുട്ടി നയം നടപ്പിലാക്കിയതിനുശേഷം ഈ ഇനങ്ങള്‍ക്ക് വാറ്റ് ഇളവ് നല്‍കുകയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജനന നിയന്ത്രണത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരികയായിരുന്നു. ഇതില്‍ പുതിയ നടപടിയായി ഗര്‍ഭനിരോധന മരുന്നുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി (വാറ്റ്) ചുമത്തുകയാണ് ചൈന. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇത്തത്തില്‍ ഒരു നീക്കത്തിനൊരുങ്ങുന്നത്. 1993 മുതല്‍ വാറ്റ് ഒഴിവാക്കിയിരുന്ന കോണ്ടമടക്കമുള്ള ഗര്‍ഭനിരോധന മരുന്നുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി 13% നികുതി നല്‍കേണ്ടിവരും. ചൈനയിലെ ജനന

Full Story
  10-12-2025
കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും വോട്ട് അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ആജ്ഞങ്ങള്‍ അനുസരിച്ചല്ല തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്തുകയെന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 327 തിരഞ്ഞെടുപ്പ് കമ്മീഷന് എസ്‌ഐആര്‍
Full Story
[7][8][9][10][11]
 
-->




 
Close Window