Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
ഇന്ത്യ/ കേരളം
  03-12-2025
രണ്ടാമത്തെ യുവതിയുടെ പരാതിയിലും രാഹുലിനെതിരേ കേസ് ചാര്‍ജ് ചെയ്തു: ബലാല്‍സംഗ കുറ്റം ചുമത്തി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയില്‍ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബെംഗളൂരു സ്വദേശിയായ 23കാരിയുടെ പരാതിയിലാണ് കേസ്. വിവാഹവാ?ഗ്ദാനം നല്‍കി ക്രൂരമായി ചൂഷണം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. ഈ പെണ്‍കുട്ടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ഇന്‍സ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈല്‍ നിരീക്ഷണത്തിനായതിനാല്‍ ടെലി?ഗ്രാം നമ്പര്‍
Full Story
  02-12-2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിയുമായി മറ്റൊരു യുവതി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതി
പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരാരോപണവുമായി യുവതി. ബംഗളൂരു സ്വദേശിയായ 23കാരിയുടേതാണ് പരാതി. വിവാഹവാഗ്ദാനം നല്‍കി ക്രൂരമായി ചൂഷണം ചെയ്തു, മാനസികമായി പീഡിപ്പിച്ചു. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. ഈ പെണ്‍കുട്ടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.
ഇന്‍സ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈല്‍ നിരീക്ഷണത്തിനായതിനാല്‍ ടെല?ഗ്രാം നമ്പര്‍ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടര്‍ച്ചയായി വിവാഹ വാ?ഗ്ദാനം നല്‍കി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിര്‍ത്തു എങ്കിലും യൂത്ത് കോണ്‍?ഗ്രസ് അദ്ധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടര്‍ന്ന് ബന്ധുകളുമായി വീട്ടില്‍ എത്താമെന്ന് അറിയിച്ചു.
അവധിക്ക് നാട്ടില്‍ വരുന്നതിനിടെ തനിയെ
Full Story
  30-11-2025
നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുത്: യുവനടി റിനി ആന്‍ ജോര്‍ജ്
രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്ന് റിനി കൂട്ടിച്ചേര്‍ത്തു.
Full Story
  30-11-2025
രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു: ജാമ്യമില്ലാ വകുപ്പ് ചുമത്തി; ഫോണ്‍ കസ്റ്റഡിയിലെടുത്തു
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് കൂടിചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഈശ്വറെ നാളെ മജിസ്സ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ശ്രമിച്ചതാണ് കുറ്റം. സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറെ ചോ?ദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ നാലുപേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ്
Full Story
  29-11-2025
ദിവ്യഗര്‍ഭം നല്‍കാമെന്നു പറഞ്ഞ് യുവതിയെ ബലാല്‍സംഗം ചെയ്തു: വ്യാജസിദ്ധന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്

യുവതിയെ ബലാത്സംഗം ചെയ്ത വ്യജ സിദ്ധന്‍ അറസ്റ്റില്‍. ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബലാത്സംഗം ചെയ്തത്. മലപ്പുറം ജില്ലയിലാണു സംഭവം. സജില്‍ ഷറഫുദ്ദീന്‍ ഉദിരംപൊയിലിനെയാണ് അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ പൊലീസ് നെടുമങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മിറാക്കിള്‍ പാത്ത് എന്ന യൂട്യൂബ് ചാനലിനുടമ കൂടിയാണ്. മഹ്ദി ഇമാം എന്നാണ് ഇയാള്‍ സ്വയം അവാകശപ്പെടുന്നത്. ദിവ്യ ഗര്‍ഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. ആഭിചാരക്രിയകള്‍ നടത്തി ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ പരിചയപ്പെടുന്നത്. നിരവധി ആഭിചാരക്രിയകളും അന്ധവിശ്വാസങ്ങളും നിരത്തി ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. ആഭിചാര

Full Story
  29-11-2025
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 59 വയസ് ആയിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്.
Full Story
  28-11-2025
വോട്ടു ചെയ്യാന്‍ പോകാന്‍ ശമ്പളത്തോടു കൂടി ലീവ് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍: നിര്‍ദേശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്
കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 145 എ വകുപ്പ് പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 202 എ വകുപ്പ് പ്രകാരവും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യസ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പഞ്ചായത്ത് - മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള ഓരോ ആള്‍ക്കും
Full Story
  28-11-2025
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവതി നല്‍കിയിട്ടുള്ളത് 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന പരാതികള്‍
യുവതിയുടെ പരാതിയില്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബിഎന്‍എസ് 64, 89, 116, 316, 329, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
ഇതും വായിക്കുക: പാലക്കാട് എം എല്‍എയെ കാണാനില്ല; വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പോലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്കു കൈമാറി.
Full Story
[16][17][18][19][20]
 
-->




 
Close Window