Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  10-05-2026
തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു; സാക്ഷ്യം വഹിക്കാന്‍ രാഹുല്‍ഗാന്ധി എത്തി
ടിവികെ അദ്ധ്യക്ഷന്‍ ചലച്ചിത്രനടന്‍ സി ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . മെയ് 10 രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് 10 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്ക് ഒപ്പം അദ്ദേഹത്തിന് കക്ഷിയിലെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ എല്ലായിടത്തും വിജയ് ആരാധകര്‍ ഉത്സവ തിമിര്‍പ്പിലാണ്. 59 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തമിഴ്‌നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എത്തി. ഡിഎംകെ സഖ്യത്തിനൊപ്പം ജയിച്ച കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാരില്‍ രണ്ടു പേര്‍
Full Story
  09-05-2026
പശ്ചിമബംഗാളിന്റെ ചരിത്രം തിരുത്തി കുറിച്ച് ആദ്യ ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു
വംഗനാടിന്റെ മാറുന്ന നിറത്തിന്റെ പ്രതീകമായി ബിജെപി നേതാവ് സുവേന്ദു അധികാരി കാവി വസ്ത്രമണിഞ്ഞ് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേശീയ ഗാനം രചിച്ച രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തിലാണ് സത്യപ്രതിജ്ഞ എന്നത് ശ്രദ്ധേയമാണ്.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ കൂടാതെ ഭൂരിഭാഗം കേന്ദ്രമന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി മോദിയെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
Full Story
  09-05-2026
മുഖ്യമന്ത്രി ആര്? ഇന്നും തീരുമാനമായില്ല: റിസല്‍ട്ട് പ്രഖ്യാപിച്ചിട്ട് 5 ദിവസം പിന്നിടുന്നു; കെ.സി, വി.ഡി, ആര്‍.സി. തിരിഞ്ഞ് കോണ്‍ഗ്രസുകാര്‍ തെരുവില്‍
തിരഞ്ഞെടുപ്പു കഴിഞ്ഞ് റിസല്‍ട്ട് പ്രഖ്യാപിച്ചിട്ട് 5 ദിവസം പിന്നിടുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആര്? ഇന്നും തീരുമാനമായില്ല. കെ.സി, വി.ഡി, ആര്‍.സി. തിരിഞ്ഞ് കോണ്‍ഗ്രസുകാര്‍ തെരുവില്‍ പ്രകടനവും പോസ്റ്റര്‍ മത്സരവും തുടരുകയാണ്.
എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ച കഴിഞ്ഞു. 23-ാം തീയതി വരെ സമയമുണ്ടെന്നാണ് ചര്‍ച്ച കഴിഞ്ഞ് നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞത്. കേരള നേതാക്കളുമായുള്ള ഖര്‍ഗെയുടെ ചര്‍ച്ചയില്‍ അവസാന നിമിഷം രാഹുല്‍ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. കെസി വേണു?ഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, രാഹുല്‍ ?ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുന്‍ഷി എന്നിവരാണ് ഖാര്‍?ഗെയുടെ വസതിയിലെ ചര്‍ച്ചകളില്‍
Full Story
  07-05-2026
സുനിതയെ കുത്തി കൊലപ്പെടുത്തിയ ദീപക് അറസ്റ്റില്‍: ലൈംഗിക ആക്രമണം തടഞ്ഞപ്പോഴാണ് സുനിതയെ കൊലപ്പെടുത്തിയത്
തൃശൂര്‍ വാടാനപ്പിള്ളി സ്വദേശിനി സുനിതയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയില്‍. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ മറ്റു രണ്ട് യുവതികള്‍ക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സുനിത. ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് സുനിതയെ അതിക്രൂരമായി ദീപക് കൃഷ്ണന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
നായവളര്‍ത്തല്‍ കേന്ദ്രത്തിലെ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടില്‍ 16 നായ്ക്കളാണുണ്ടായിരുന്നത്. സുനിതയ്‌ക്കൊപ്പം ബന്ധുവായ പെണ്‍കുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതിയും ഉണ്ടായിരുന്നു. ദീപക് മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ജോലി
Full Story
  07-05-2026
ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ് - പിണറായി വിജയന്‍
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് മൂന്നുദിവസത്തിന് ശേഷം പ്രതികരണവുമായി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിര്‍പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും
Full Story
  07-05-2026
പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചു വിട്ടുകൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കി: രാജിവയ്ക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു
പശ്ചിമ ബംഗാള്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാം തവണയും അധികരത്തിലെത്തിയതിനെത്തുടര്‍ന്ന് 2021 മേയ് മാസത്തിലാണ് നിലവിലെ നിയമസഭ രൂപീകരിച്ചത്.
സംസ്ഥാനത്ത് അടുത്തിടെ നടന്ന രണ്ടുഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന് പിന്നാലെ, നിലവിലുള്ള സഭയുടെ കാലാവധി ഔദ്യോഗികമായി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഈ നടപടി. പാര്‍ലമെന്ററി കാര്യ വകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
Full Story
  05-05-2026
ആരാകും മുഖ്യമന്ത്രി? :രാഷ്ട്രീയ ആകാംക്ഷയില്‍ കേരളം
മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്നതില്‍ രാഷ്ട്രീയ ആകാംക്ഷ. നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓണ്‍ലൈന്‍ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാല്‍. ഘടകകക്ഷികളെ കൂടെ നിര്‍ത്തി വി ഡി സതീശന്‍ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.

മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനം ഉടനെന്ന് കെ സി വേണുഗോപാലും പാര്‍ട്ടി പറയുംപോലെ പ്രവര്‍ത്തിക്കുമെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ നിര്‍ണായക യോഗം ഇന്ന്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍
Full Story
  05-05-2026
ഞങ്ങള്‍ തോറ്റിട്ടില്ല; അതൊരു ബലപ്രയോഗമായിരുന്നു; മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും മമതാ ബാനര്‍ജി
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് ഫലം ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വാദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) 'ധാര്‍മികമായി' വിജയിച്ചുവെന്നും ബലം പ്രയോഗിച്ച് ഫലത്തെ സ്വാധീനിക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു.
'ഞാന്‍ തോറ്റിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നു. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങി ഞാന്‍ പടിയിറങ്ങുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല; അതൊരു ബലപ്രയോഗമായിരുന്നു. ധാര്‍മികമായി ഞങ്ങള്‍ തന്നെയാണ് വിജയിച്ചത്,' മമത
Full Story
[15][16][17][18][19]
 
-->




 
Close Window