Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഷ്ട്രപതി കേരളത്തിലെത്തി: ശബരിമലയിലേക്ക് ബുധനാഴ്ച രാവിലെ പുറപ്പെടും: ക്ഷേത്ര ദര്‍ശനം ഉച്ചയ്ക്ക്
Text By: UK Malayalam Pathram
രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരത്തെത്തി. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പത്‌നിയും മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.
10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാര്‍ഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദര്‍ശനത്തിനുശേഷം 1.10ന് പ്രധാന ഓഫീസ് കോംപ്ലക്‌സ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും.
 
Other News in this category

 
 




 
Close Window