മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ഗുജറാത്ത് ബിജെപി മേധാവിയും കേന്ദ്രമന്ത്രിയുമായ സി ആര്‍ പാട്ടീല്‍, പുതുതായി നിയമിതനായ സംസ്ഥാന പ്രസിഡന്റ് ജഗദീഷ് വിശ്വകര്‍മ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.
നിലവില്‍ ആഭ്യന്തര, കായിക സഹമന്ത്രിയായ മജുര എംഎല്‍എ ഹര്‍ഷ് സംഘവിയെ കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നാണ് വിവരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗര്‍ നോര്‍ത്തില്‍ നിന്നുള്ള എംഎല്‍എ റിവാബ ജഡേജയും മന്ത്രി സഭയലെത്തുമെന്നാണ് സൂചന.സര്‍ക്കാരില്‍ പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനൊപ്പം പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. |