Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിലെ 977 ആളുകളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പദ്ധതിയിട്ടതായി ദേശീയ അന്വേഷണ ഏജന്‍സി
Text By: UK Malayalam Pathram
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 977 ആളുകളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (NIA) കോടതിയില്‍. ഹിറ്റ്‌ലിസ്റ്റില്‍ മുന്‍ ജില്ലാ ജഡ്ജിയും ഉള്‍പ്പെടുന്നു. ശ്രീനിവാസന്‍ വധക്കേസിലെ പ്രതി സിറാജുദ്ദീനില്‍ നിന്നും 240 പേരുടെ പട്ടിക പിടിച്ചെടുത്തുവെന്നും എന്‍ഐഎ പറയുന്നു.
അബ്ദുല്‍ വഹാബിന്റെ പേഴ്‌സില്‍ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുന്‍ ജില്ലാ ജഡ്ജിയുടെ പേരുള്ളത്. അറസ്റ്റിലായ അയൂബിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖിന്റെ കൈയില്‍ നിന്ന് 232 പേരുടെ പട്ടികയും കിട്ടി . ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാല്‍, റിയാസുദീന്‍, അന്‍സാര്‍ കെ പി, സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോഴാണ് എന്‍ഐഎ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കിയത്.
ആലുവയിലെ പെരിയാര്‍ വാലി ക്യാമ്പസ് പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദ സ്വത്തായി പ്രഖ്യാപിച്ച് കണ്ടുകെട്ടിയതാണെന്നും എന്‍ഐഎ പറഞ്ഞു. ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി കെ മോഹന്‍ദാസ് പറഞ്ഞു. ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അന്തിമ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ വിചാരണ ഉടനാരംഭിക്കും.
 
Other News in this category

 
 




 
Close Window