Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂരില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കുഴിച്ചു മൂടി: പിഞ്ചു കുഞ്ഞുങ്ങളോടെ അസ്ഥി കണ്ടെത്തി
Text By: UK Malayalam Pathram
അവിവാഹിതരായ പങ്കാളികള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. ദോഷം മാറുന്നതിനുവേണ്ടി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. തൃശ്ശൂര്‍ പുതുക്കാടാണ് സംഭവം നടവന്നത്.
സംഭവത്തില്‍ പങ്കാളികളായ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 26 കാരനാണ് ഇന്ന് രാവിലെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
മദ്യലഹരിയിലായിരുന്നു യുവാവ് സ്റ്റേഷനിലെത്തിയത്. ബാഗില്‍ അസ്ഥികൂടം ഉണ്ടെന്നും തനിക്കൊരു യുവതിയുമായി ബന്ധമുണ്ടെന്നും
ഇതിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇരുവര്‍ക്കും ആദ്യം ജനിച്ച കുഞ്ഞ് മരണപ്പെട്ടു. പിന്നീട് ഒന്നരവര്‍ഷം മുമ്പ് വീണ്ടും കുഞ്ഞ് ജനിച്ചു. ഈ കുഞ്ഞും മരിച്ചതിനാല്‍ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. തന്നെയും കൊലപ്പെടുത്തുമെന്ന ഭയത്താലാണ് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാല്‍, വര്‍ഷങ്ങളായി ഇരുവരും ഒന്നിച്ചാണോ താമസിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 
Other News in this category

 
 




 
Close Window