അമേരിക്കയിലെ ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ അധ്യാപികയായ ക്രിസ്റ്റീന ഫോര്‍മെല്ല അറസ്റ്റില്‍. പതിനഞ്ചു വയസ്സുകാരനായ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണു കേസ്. കായിക അധ്യാപികയാണ് ക്രിസ്റ്റീന. പരിശീലനം നടത്തുന്നതിനിടെ ലൈംഗിക ചൂഷണം നടത്തിയതിനു തെളിവുണ്ടെന്നു പോലീസ് പറയുന്നു. വിദ്യാര്‍ഥിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഭര്‍ത്താവുമൊത്ത് കാറില്‍ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു നാടകീയമായി പൊലീസ് യുവതിയെ പിടികൂടിയത്.
30 വയസുകാരിയായ ക്രിസ്റ്റീനയോട് പൊലീസ് എടുക്കാനുള്ളത് എടുത്ത് വരാന്‍ ആവശ്യപ്പെട്ടു. എന്താണ് ഇവര്‍ക്കെതിരായ കുറ്റം എന്ന് ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കാര്യം പറഞ്ഞപ്പോള്‍ യുവതി അസ്വസ്ഥയാവുകയും ചെയ്തു. തനിക്ക് 'ഛര്‍ദിക്കാന്‍ തോന്നുന്നു' എന്നും അവര്‍ പ്രതികരിച്ചു. അതേസമയം,
താന്‍ സുന്ദരിയായതിനാല്‍ കുട്ടി എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് ക്രിസ്റ്റീന വാദിക്കുന്നു.തന്റെ ഫോണ്‍ എടുത്ത് കുട്ടി തന്നെയാണ് സന്ദേശങ്ങള്‍ അയച്ചതെന്നും, അത് കുട്ടി തന്നെ തന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും, ഇത് ബ്ലാക്ക്‌മെയില്‍ ചെയ്യാനായി കുട്ടി സൂക്ഷിക്കുകയായിരുന്നു എന്നും അവര്‍ വാദം ഉന്നയിക്കുന്നു. |