|
ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. സ്‌പേസ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ സ്പേസ് വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലാണ് വിരമിച്ചത്.
ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷ?ണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യസഭാംഗമായിരുന്നു. ആസൂത്രണ കമ്മീഷന്‍ അംഗവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലറും കര്‍ണാടക വിജ്ഞാന കമ്മീഷന്‍ അംഗവുമായിരുന്നു. ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1982ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും 2000ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടക്കമുള്ളവ വലിയ എതിര്‍പ്പുണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്രകാരമാണ് കസ്തൂരിരംഗന്‍ ഈ ദൗത്യത്തിലെത്തിയത്. കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള 5 സംസ്ഥാനങ്ങളിലെ മുഴുവന്‍ ആവാസവ്യവസ്ഥയും അതിന്റെ ആദിമശുദ്ധിയില്‍ സംരക്ഷിക്കണമെന്നാണു ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കിയാല്‍ വന്‍തോതില്‍ കൃഷി, വ്യവസായ ഒഴിപ്പിക്കലുകള്‍ വേണ്ടിവരുമെന്ന് ആശങ്ക ഉയര്‍ന്നു. കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് കസ്തൂരിരംഗനെ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്ക് നിയോഗിച്ചത്. |