|
|
|
|
|
| ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്കു തുടച്ചതിനു പിന്നാലെ ഓഫീസ് ടേബിള്‍ മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് |
|
വൈറ്റ് ഹൌസില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഇളയ മകന്‍ എക്‌സ് എഇ എ-12 മൂക്കില്‍ വിരല്‍ വെച്ചതിനു ശേഷം ഈ മേശയില്‍ തുടക്കുന്ന ദൃശ്യങ്ങള്‍ കുറച്ചുദിവസം മുന്‍പ് പ്രചരിച്ചിരുന്നു. ഇലോണ്‍ മസ്‌കിനൊപ്പമാണ് തന്റെ നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്‌കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌ക് ട്രംപ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന് എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന് ആശങ്കയുള്ള (ജെര്‍മോഫോബ്) വ്യക്തിയാണെന്നും |
|
Full Story
|
|
|
|
|
|
|
| ഫെബ്രുവരി 11 ആയപ്പോഴേക്കും ചുട്ടുരുകി കേരളം: പകല്‍ സമയത്ത് വെയിലത്തുള്ള ജോലി സമയം ക്രമീകരിക്കാന്‍ നിര്‍ദേശം |
|
പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്‍ അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| കേരളം ചുട്ടു പൊള്ളുമ്പോള്‍ മൂന്നാറില്‍ താപനില പത്ത് ഡിഗ്രിയില്‍ താഴെ: ഫെബ്രുവരിയിലും തേയിലക്കുന്നുകളില്‍ സീസണ്‍ |
|
മൂന്നാറിലെ ചിത്രം മറ്റൊന്നാണ്. കഴിഞ്ഞ ദിവസം തണുപ്പ് മൈനസ് ഒന്നിലേക്ക് എത്തി. ചെണ്ടുവാര എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം തണുപ്പ് മൈനസ് 1 ഡിഗ്രിയിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലെ പല ഭാഗങ്ങളിലും തണുപ്പ് പൂജ്യം ഡിഗ്രി എത്തിയിരുന്നെങ്കിലും ആദ്യമായാണ് തണുപ്പ് മൈനസ് ഒന്ന് ഡിഗ്രിയില്‍ എത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ പ്രദേശത്ത് രേഖപ്പെടുത്തിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തണുപ്പ് ഒന്ന്, രണ്ട്, ഏഴ് ഡിഗ്രികളില്‍ പല ഭാഗങ്ങളിലും എത്തിയിരുന്നെങ്കിലും മൈനസ് ഒന്നിലെത്തുന്നത് ഈ വര്‍ഷത്തിലാദ്യമായാണ്.
ഇതോടെ തേയിലക്കാടുകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞുകട്ടകളാല്‍ നിറഞ്ഞിരിക്കുകയാണ്. തണുപ്പ് മൈനസിലെത്തിയതോടെ വിദേശവിനോദ സഞ്ചാരികളുടെ |
|
Full Story
|
|
|
|
|
|
|
| അയല്‍വീട്ടിലെ പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്: 2 കൊലപാതകം നടത്തിയ ചെന്താമരയുടെ മൊഴി |
|
പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ചു ചെന്താമര പൊലീസിനോട് വിശദീകരിച്ചു.കൊലപാതകങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട മലയിലേക്കുള്ള വഴി, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങള്‍, പ്രതിയുടെ വീട്, കൃത്യം നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. നാളെയും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങള്‍ വാങ്ങിച്ച കടകളിലുള്‍പ്പെടെയാണ് നാളെ തെളിവെടുപ്പ് നടക്കുക.
തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര |
|
Full Story
|
|
|
|
|
|
|
| എന്റെ അമ്മ കാന്‍സര്‍ അതിജീവിതയാണ് - മഞ്ജു വാരിയര്‍ |
കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യര്‍. എന്റെ അമ്മ കാന്‍സര്‍ അതിജീവിത. എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. 'ആരോഗ്യം-ആനന്ദം, അകറ്റാം കാന്‍സറിനെ..' എന്ന കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാന്‍സര്‍ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| പുരസ്‌കാര ചടങ്ങിലെ വേദിയില്‍ നഗ്നത പ്രകടിപ്പിച്ചു: ഇതു കണ്ട് മറ്റു വന്‍ ഷോകള്‍ തീരുമാനം മാറ്റി |
67-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങിനിടെ ഭാര്യ ബിയാന്‍ക സെന്‍സോറി നടത്തിയ നഗ്‌നതാ പ്രദര്‍ശനത്തില്‍ റാപ്പര്‍ കാന്യെ വെസ്റ്റിന് തിരിച്ചടി. ജപ്പാനില്‍ കാന്യെയുടെ രണ്ട് ഷോകള്‍ ബുക്ക് ചെയ്തിരുന്നതായും അവ രണ്ടില്‍ നിന്നും നിക്ഷേപകര്‍ പിന്‍വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ കാന്യെയ്ക്ക് 180 കോടിയോളം രൂപയുടെ കരാറാണ് നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമി പുരസ്‌കാര ചടങ്ങിനോട് അനുബന്ധിച്ച് റെഡ് കാര്‍പ്പറ്റില്‍വെച്ച് ബിയാന്‍ക കറുത്ത നിറമുള്ള രോമക്കുപ്പായം അഴിച്ചുമാറ്റുകയും ശരീരം പൂര്‍ണമായും കാണാന്‍ കഴിയുന്ന വിധത്തിലുള്ള നേര്‍ത്ത വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു. പൂര്‍ണനഗ്‌നയായി പോസ് ചെയ്യുന്ന വിധത്തിലാണ് അവര്‍ |
|
Full Story
|
|
|
|
|
|
|
| കുംഭമേളയില്‍ പങ്കെടുത്തിട്ടില്ല; പ്രചരിക്കുന്ന ഫോട്ടോ എഐ നിര്‍മിതം - നടന്‍ പ്രകാശ് രാജ് |
|
പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ വ്യാജ ചിത്രങ്ങളില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. AI സൃഷ്ടിച്ച വൈറല്‍ ചിത്രത്തില്‍, പ്രകാശ് രാജ് പുണ്യജലത്തില്‍ മുങ്ങിക്കുളിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. താന്‍ ഇതിനകം തന്നെ ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മഹാകുംഭമേള നടക്കുന്ന സമയത്തും ചിലര്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
'' എന്തൊരു നാണക്കേട്... വിശുദ്ധ ചടങ്ങിനിടയിലും വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ നാണമാകുന്നില്ലേ. ചിത്രങ്ങള്‍ പ്രചരിപ്പിച്ച തമാശക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണം.'' പ്രകാശ് രാജ് |
|
Full Story
|
|
|
|
|
|
|
| ചോറും ചിക്കനും ഉണ്ടോ: പോലീസ് പിടിച്ചപ്പോള്‍ ഇരട്ടക്കൊലക്കേസ് പ്രതി ചെന്തമാര ചോദിച്ചത്; പോലീസുകാര്‍ ഇഡ്ഡലിയും ഓംലററ്റും വാങ്ങി നല്‍കി |
|
പൊലീസ് പിടിയിലായപ്പോഴും വിശപ്പ് സഹിക്കാനാകാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്തമാര. നെന്മാറ പൊലീസ് സ്റ്റേഷന്‍ സെല്ലിലേക്ക് എത്തിച്ചപ്പോള്‍ ചെന്താമര ആദ്യം ചോദിച്ചത് ചോറും ചിക്കനും ഉണ്ടോയെന്നായിരുന്നു. പൊലീസുകാര്‍ ഇഡ്ഡലിയും ഓംലററ്റും വാങ്ങി നല്‍കി. ഭക്ഷണം കഴിച്ചിട്ട് ചോദ്യം ചെയ്താല്‍ പോരെയെന്ന് പ്രതി ചോദിക്കുകയും ചെയ്തു. സെല്ലിലിരുന്ന് ഒരു കൂസലുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഇയാളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വിശപ്പ് തന്നെയാണ് ചെന്താമരയെ കുടുക്കിയതും. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റില്ലെന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന അയാളുടെ ചേട്ടന്‍ രാഝാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ അനിയന്‍ ഉറപ്പായും വരുമെന്ന് ഇയാള്‍ |
|
Full Story
|
|
|
|
| |