67-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങിനിടെ ഭാര്യ ബിയാന്‍ക സെന്‍സോറി നടത്തിയ നഗ്‌നതാ പ്രദര്‍ശനത്തില്‍ റാപ്പര്‍ കാന്യെ വെസ്റ്റിന് തിരിച്ചടി. ജപ്പാനില്‍ കാന്യെയുടെ രണ്ട് ഷോകള്‍ ബുക്ക് ചെയ്തിരുന്നതായും അവ രണ്ടില്‍ നിന്നും നിക്ഷേപകര്‍ പിന്‍വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ കാന്യെയ്ക്ക് 180 കോടിയോളം രൂപയുടെ കരാറാണ് നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമി പുരസ്‌കാര ചടങ്ങിനോട് അനുബന്ധിച്ച് റെഡ് കാര്‍പ്പറ്റില്‍വെച്ച് ബിയാന്‍ക കറുത്ത നിറമുള്ള രോമക്കുപ്പായം അഴിച്ചുമാറ്റുകയും ശരീരം പൂര്‍ണമായും കാണാന്‍ കഴിയുന്ന വിധത്തിലുള്ള നേര്‍ത്ത വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു. പൂര്‍ണനഗ്‌നയായി പോസ് ചെയ്യുന്ന വിധത്തിലാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് അവരെ പുറത്താക്കുകയായിരുന്നു. ഇരുവരുടെയും ഈ നടപടിക്ക് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.