പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ വ്യാജ ചിത്രങ്ങളില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. AI സൃഷ്ടിച്ച വൈറല്‍ ചിത്രത്തില്‍, പ്രകാശ് രാജ് പുണ്യജലത്തില്‍ മുങ്ങിക്കുളിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. താന്‍ ഇതിനകം തന്നെ ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മഹാകുംഭമേള നടക്കുന്ന സമയത്തും ചിലര്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
'' എന്തൊരു നാണക്കേട്... വിശുദ്ധ ചടങ്ങിനിടയിലും വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ നാണമാകുന്നില്ലേ. ചിത്രങ്ങള്‍ പ്രചരിപ്പിച്ച തമാശക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണം.'' പ്രകാശ് രാജ് എക്സില്‍ വ്യക്തമാക്കി. |