കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യര്‍. എന്റെ അമ്മ കാന്‍സര്‍ അതിജീവിത. എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. 'ആരോഗ്യം-ആനന്ദം, അകറ്റാം കാന്‍സറിനെ..' എന്ന കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാന്‍സര്‍ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.