Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
വിവിധ സമരങ്ങള്‍ മൂലം എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ അടുത്ത 14 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന വിവിധ സമരങ്ങള്‍ എന്‍എച്ച്എസ് സര്‍വീസുകള്‍ക്ക് മേല്‍ കടുത്ത തടസ്സങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി എന്‍എച്ച്എസിലെ മുതിര്‍ന്ന ഡോക്ടറും എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടറുമായ പ്രഫസര്‍ സര്‍ സ്റ്റീഫന്‍ പോവിസ് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് എന്‍എച്ച്എസ് നാളിതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും കടുത്ത വെല്ലുവിളികളായിരിക്കും അഭിമുഖീകരിക്കേണ്ടി വരുകയെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ അവസരത്തില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനായി എന്‍എച്ച്എസ് ജീവനക്കാര്‍ എമര്‍ജന്‍സി ആന്‍ഡ് അര്‍ജന്റ് കെയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് റൂട്ടീന്‍ അപ്പോയിന്റ്മെന്റുകളും പ്രൊസീജിയറുകളും തടസ്സപ്പെടുമെന്നാണ് ഇദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇവ നീട്ടി വയ്ക്കുന്നതിന്റെ ഫലമായി എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇനിയും നീളുമെന്ന ആശങ്കയും ശക്തമാണ്. സമരങ്ങളില്‍ ഏറ്റവും രൂക്ഷമായ പ്രത്യാഘാതമുണ്ടാക്കാന്‍ പോകുന്നത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജുലൈ 20 മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ചെയ്യുന്ന സമരമായിരിക്കുമെന്നും അതിന്റെ പ്രത്യാഘാതം മുന്‍കൂട്ടി പ്രവചിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് പരക്കെ ആശങ്കയേറിയിരിക്കുന്നത്.

ഇതിന് പുറമെ ജൂലൈ 25 മുതല്‍ 27 വരെ എന്‍എച്ച്എസിലെ റേഡിയോഗ്രാഫര്‍മാര്‍ നടത്തുന്ന സമരവും സര്‍വീസുകളില്‍ കടുത്ത തടസ്സങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്. ഈ അവസരത്തില്‍ എന്‍എച്ച്എസിന്റെ എമര്‍ജന്‍സി സര്‍വീസുകള്‍ ആവശ്യമായി വരുന്നവര്‍ പതിവ് പോലെ 999 നമ്പറിലോ അല്ലെങ്കില്‍ എ ആന്‍ഡ് ഇ സര്‍വീസുകളുമായോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഇത്തരം സര്‍വീസുകള്‍ ആവശ്യമായി വരുന്നവര്‍ എന്‍എച്ച്എസ് 111 ഓണ്‍ലൈനില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. സര്‍വീസുകള്‍ ആവശ്യമായി വരുന്നവര്‍ ജിപികള്‍ , ഫാര്‍മസികള്‍ പോലുള്ള കമ്മ്യൂണിറ്റി സര്‍വീസുകളെ പ്രയോജനപ്പെടുത്താനും നിര്‍ദേശമുണ്ട്. ഈ വക സര്‍വീസുകളെ സമരങ്ങള്‍ ബാധിക്കില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.അടുത്ത 14 ദിവസങ്ങളില്‍ എന്‍എച്ച്എസ് കടുത്ത സമരങ്ങളെ നേരിടാന്‍ പോകുന്നുവെന്നും ഇതിനെ തുടര്‍ന്ന് എന്‍എച്ച്എസില്‍ മുമ്പില്ലാത്ത വിധത്തില്‍ തിരക്കും ബദ്ധിമുട്ടുകളും ഉണ്ടാകാന്‍ പോകുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്‍എച്ച്എസിലുണ്ടായ വിവിധ സമരങ്ങള്‍ കാരണം ആറ് ലക്ഷത്തോളം ഹോസിപിറ്റല്‍ അപ്പോയിന്റ്മെന്റുകള്‍ താറുമാറായെന്നും ഇതിന് പുറമെ വരാനിരിക്കുന്ന സമരങ്ങള്‍ കൂടുതല്‍ അപ്പോയിന്റ്മെന്റുകളെ ബാധിക്കുമെന്നും പോവിസ് മുന്നറിയിപ്പേകുന്നു.

 
Other News in this category

 
 




 
Close Window