Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യൂറോപ്പില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടി വെയില്‍, കനല്‍ച്ചൂട്: ചില സ്ഥലങ്ങളില്‍ ഗള്‍ഫിലേതു പോലെ താപനില 48 ഡിഗ്രി
Text By: Team ukmalayalampathram
യൂറോപ്പിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി കവിഞ്ഞു. മുന്‍കാല റെക്കോര്‍ഡുകള മറി കടന്ന് ആണ് യൂറോപ്പിലെ നിരവധി പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി വരെയെത്തിയത്. യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലെ പരിധി വിട്ട താപനില കാരണം ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്ന നിരവധി ടൂറിസ്റ്റുകള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളനുഭവിക്കേണ്ടി വരുന്നുവെന്നാണ് വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ സമ്മറില്‍ യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന മലയാളികളായ കുടിയേറ്റക്കാരും ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.


ഇറ്റലി സന്ദര്‍ശിക്കാനെത്തിയ നിരവധി ബ്രിട്ടീഷുകാര്‍ കടുത്ത താപനില താങ്ങാനാവാതെ മോഹാലസ്യപ്പെട്ട് വീണുവെന്നും വെളിപ്പെട്ടിട്ടുണ്ട്. റോമിലെ പ്രശസ്തമായ ചരിത്ര സ്മാരകം കാണാനെത്തിയ ഒരു സ്ത്രീ അബോധാവസ്ഥയിലായതിന്റെ ഫോട്ടോകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോമിലെ കടുത്ത വെയിലില്‍ നിന്ന് രക്ഷപ്പെടാനായി ബ്രിട്ടീഷുകാരടക്കമുള്ള ടൂറിസ്റ്റുകള്‍ മരങ്ങളുടെ ചുവടുകളില്‍ അഭയം തേടുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇറ്റാലിയന്‍ ദ്വീപുകളായ സാര്‍ഡിന, സിസിലി എന്നീ പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രിയിലെത്തുമെന്നും പ്രവചനമുണ്ട്.


തെക്കന്‍ സ്പെയിനില്‍ ഈ വാരത്തില്‍ താപനില 45 ഡിഗ്രിയും ഗ്രീസില്‍ 44 ഡിഗ്രിയുമായി വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. സ്പെയിനില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങളായ ഗ്രനഡയിലും കോര്‍ബോഡയിലും വരും ദിവസങ്ങളില്‍ ഊഷ്മാവ് യഥാക്രമം 44 ഡിഗ്രിയായും 45 ഡിഗ്രിയായും വര്‍ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട കേന്ദ്രവും വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് പട്ടികയില്‍ ഇടം നേടിയതുമായ ആക്രോപോളിസില്‍ അനേകം ടൂറിസ്റ്റുകള്‍ അസാധാരണ ചൂടിനാല്‍ ബോധം നഷ്ടപ്പെട്ട് വീഴുന്നുവെന്ന് വാര്‍ത്തകള്‍ മുന്നറിയിപ്പേകുന്നു.
 
Other News in this category

 
 




 
Close Window