Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
പതിനഞ്ചു വര്‍ഷത്തിനിടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
reporter

ലണ്ടന്‍: മോര്‍ട്ട്‌ഗേജ് ചെലവ് 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. നേരത്തെ അവതരിപ്പിച്ച മിനി-ബജറ്റിന് ശേഷം രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലിലെ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെയാണ് നിരക്ക് ഏറ്റവും ഉയര്‍ന്നതായത്. അത്തരമൊരു ഇടപാടിന്റെ ശരാശരി നിരക്ക് ഇപ്പോള്‍ 6.66% ആണ്. 2008 ആഗസ്റ്റിന് ശേഷം കാണാത്ത മോര്‍ട്ട്‌ഗേജ് നിരക്കും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ കാണാനാവുന്നത്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കുകളിലെ അനിശ്ചിതത്വവും കൊണ്ട് വായ്പ നല്‍കുന്നവര്‍ പിടിമുറുക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ അടുത്തിടെ കുതിച്ചുയരുകയാണ്. കൂടിയ നിരക്കുകള്‍ ഇടപാടുകാരെ ബാധിക്കുന്നതിനെ കുറിച്ച് എംപിമാര്‍ ഇതിനകം തന്നെ ബാങ്കുകള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ലോയ്ഡ്സ്, നാഷണല്‍ വൈഡ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ബാങ്ക്, ബില്‍ഡിംഗ് സൊസൈറ്റി മേധാവികള്‍ ട്രഷറി സെലക്ട് കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. വായ്പയെടുക്കുന്നവര്‍ നേരിടുന്ന മോര്‍ട്ട്‌ഗേജ് സമ്മര്‍ദ്ദം, തിരിച്ചടവില്‍ പിന്നാക്കം നില്‍ക്കുന്ന ആളുകളോടുള്ള കടം കൊടുക്കുന്നവരുടെ പ്രതികരണം, യുകെ ഭവന വിപണിയിലെ വ്യാപകമായ ആഘാതം എന്നിവ യോഗത്തില്‍ ചര്‍ച്ചാവിഷയമായി.

ഇപ്പോഴുള്ള നിരക്കില്‍ ഡീലുകള്‍ നിശ്ചയിക്കുന്ന ആളുകള്‍ക്ക് അവരുടെ തിരിച്ചടവില്‍ പ്രതിമാസം £350 ന്റെ വര്‍ദ്ധനവ് നേരിടേണ്ടിവരുമെന്ന് മോര്‍ട്ട്‌ഗേജ് ദാതാക്കള്‍ പറഞ്ഞു, എന്നാല്‍ തൊഴിലില്ലായ്മ കുറവായതിനാല്‍ താരതമ്യേന കുറഞ്ഞ എണ്ണം ആളുകള്‍ മാത്രമാണ് പിന്നോട്ട് പോകുന്നത്. നിലവിലെ ഡീലുകളില്‍ ചിലര്‍ അമിതമായി പണം നല്‍കുകയും അവരുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുകയും ചെയ്യുന്നതിനാല്‍, മോര്‍ട്ട്‌ഗേജ് ഉടമകള്‍ ഇവ എങ്ങനെ നേരിടാന്‍ ശ്രമിക്കുന്നുവെന്നും കമ്മിറ്റി പരിശോധിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മോര്‍ട്ട്ഗേജ് നിരക്കുകള്‍ സ്ഥിരമായി ഉയര്‍ന്നിരുന്നു. ചില സമയങ്ങളില്‍ ഇത് കുത്തനെ ഉയര്‍ന്നു, വരാനിരിക്കുന്ന ആഴ്ചകളില്‍ കൂടുതല്‍ വര്‍ധനവിനുള്ള സാധ്യതയുണ്ട്. യുകെയില്‍ പണപ്പെരുപ്പവും പലിശനിരക്കും മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് വിപണികള്‍ പ്രതീക്ഷിക്കുന്നു, ഇത് മോര്‍ട്ട്‌ഗേജുകളുടെ ഫണ്ടിംഗ് ചെലവില്‍ പ്രതിഫലിക്കുന്നു. സാമ്പത്തിക വിവര സേവനമായ മണിഫാക്സ് അനുസരിച്ച് ലിസ് ട്രസിന്റെ ഹ്രസ്വകാല പ്രീമിയര്‍ഷിപ്പിലെ മിനി-ബജറ്റിന് ശേഷം സാധാരണ രണ്ട് വര്‍ഷത്തെ മോര്‍ട്ട്ഗേജ് നിരക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ഉയര്‍ന്ന നിരക്കിലായിരുന്നു. എന്നാലിത് ഇപ്പോള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

 
Other News in this category

 
 




 
Close Window