Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയുടെ മുന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് 59ാം വയസ്സില്‍ പിറന്നത് ആണ്‍കുഞ്ഞ്: എട്ടാമത്തെ പുത്രന്റെ പേര് ഫ്രാങ്കി
Text By: Team ukmalayalampathram

ബോറിസ് ജോണ്‍സണ്‍-കാരി ദമ്പതികളുടെ ജീവിതത്തില്‍ പുതിയ അതിഥികൂടി വന്നെത്തി. ഫ്രാങ്ക് ആല്‍ഫ്രെഡ് ഒഡെസ്സിയസ് ജോണ്‍സണ്‍ എന്ന് പേരിട്ട പുതിയ കുഞ്ഞ് ഫ്രാങ്കി എന്നായിരിക്കും വീട്ടില്‍ അറിയപ്പെടുക. 59 കാരനായ ബോറിസ് ജോണ്‍സന്റെയും 35 കാരിയായ കാരി ജോണ്‍സന്റെയും മൂന്നാമത്തെ കുഞ്ഞാണിത്. പുതിയ കുഞ്ഞിന്റെ ചിത്രസഹിതം കാരി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വാര്‍ത്ത പങ്കു വച്ചത്. തൂവെള്ള വസ്ത്രമണിഞ്ഞ്, കുഞ്ഞിനെ കൈയ്യിലെടുത്ത്, സ്‌നേഹവായ്‌പോടെ കുഞ്ഞിനെ നോക്കിയിരിക്കുന്ന ചിത്രമാണ് കാരി ജോണ്‍സണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചേട്ടന്‍ വില്‍ഫിന്റെ ഒപ്പമുള്ള ഫ്രാങ്കിയുടെ ചിത്രങ്ങളും കാരി പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് 5 ന് രാവിലെ 9.15 നായിരുന്നു ഫ്രാങ്കിയുടെ ജനനം. യു സി എല്‍ എച്ചിലെ എന്‍ ച്ച് എസ് മറ്റേണിറ്റി ടീമിന് നന്ദി രേഖപ്പെടുത്താനും കാരി മറക്കുന്നില്ല. മികച്ച സേവനമാണ് അവിടെ നിന്ന് ലഭിച്ചതെന്നും കാരി എഴുതുന്നു. ബോറിസ് ജോണ്‍സന്റെ എട്ടാമത്തെ കുഞ്ഞാണിത്. അഭിഭാഷകയായ മറീന വീലറുമായുള്ള വിവാഹത്തില്‍ ബോറിസ് ജോണ്‍സന് നാലു കുട്ടികളുണ്ട്. അതുപോലെ ആര്‍ട്ട് കണ്‍സള്‍ട്ടന്റ് ആയ ഹെലെന്‍ മാസിന്റയറില്‍ ഒരു കുട്ടിയും. മൂത്തമകന്‍ വില്‍ഫ്രഡിന് ആ പേര് ലഭിച്ചത് ബോറിസിന്റെ മുത്തച്ഛന്റെ പേരില്‍ നിന്നാണ്. മകള്‍ റോമിക്ക് പേര് നല്‍കിയത് കാരിയുടെ ആന്റി റോസ് മേരിയുടെ ഓര്‍മ്മക്കും. കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ താന്‍ ഗര്‍ഭിണിയാണെന്ന വിവരം കാരി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നൊഴിഞ്ഞ ബോറിസും കുടുംബവും ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡിലാണ് താമസം.

 
Other News in this category

 
 




 
Close Window