Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
വിനോദയാത്രക്ക് മുന്‍പായി തെരഞ്ഞെടുത്ത സ്ഥലത്തെ കാലാവസ്ഥ നോക്കുക, മിക്കയിടങ്ങളിലും താപനില 48 ഡിഗ്രിയിലേക്ക്
reporter

ലണ്ടന്‍: യൂറോപ്പില്‍ പതിവിലുമധികം ചൂടേറുന്നതിനെ തുടര്‍ന്ന് ഇവിടേക്കുള്ള ഹോളിഡേ ട്രിപ്പുകള്‍ നടത്തുന്ന ബ്രിട്ടീഷുകാരടക്കമുള്ളവര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍കാല റെക്കോര്‍ഡുകള മറി കടന്ന് യൂറോപ്പിലെ നിരവധി പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി വരെയെത്തിയതാണ് ഹോളിഡേ ട്രിപ്പുകളെ ദുരിതമയമാക്കിയിരിക്കുന്നത്. യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലെ പരിധി വിട്ട താപനില കാരണം ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്ന നിരവധി ടൂറിസ്റ്റുകള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളനുഭവിക്കേണ്ടി വരുന്നുവെന്നാണ് വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ സമ്മറില്‍ യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന മലയാളികളായ കുടിയേറ്റക്കാരും ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. ഇറ്റലി സന്ദര്‍ശിക്കാനെത്തിയ നിരവധി ബ്രിട്ടീഷുകാര്‍ കടുത്ത താപനില താങ്ങാനാവാതെ മോഹാലസ്യപ്പെട്ട് വീണുവെന്നും വെളിപ്പെട്ടിട്ടുണ്ട്. റോമിലെ പ്രശസ്തമായ ചരിത്ര സ്മാരകം കാണാനെത്തിയ ഒരു സ്ത്രീ അബോധാവസ്ഥയിലായതിന്റെ ഫോട്ടോകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോമിലെ കടുത്ത വെയിലില്‍ നിന്ന് രക്ഷപ്പെടാനായി ബ്രിട്ടീഷുകാരടക്കമുള്ള ടൂറിസ്റ്റുകള്‍ മരങ്ങളുടെ ചുവടുകളില്‍ അഭയം തേടുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇറ്റാലിയന്‍ ദ്വീപുകളായ സാര്‍ഡിന, സിസിലി എന്നീ പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രിയിലെത്തുമെന്നും പ്രവചനമുണ്ട്.

തെക്കന്‍ സ്പെയിനില്‍ ഈ വാരത്തില്‍ താപനില 45 ഡിഗ്രിയും ഗ്രീസില്‍ 44 ഡിഗ്രിയുമായി വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. സ്പെയിനില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങളായ ഗ്രനഡയിലും കോര്‍ബോഡയിലും വരും ദിവസങ്ങളില്‍ ഊഷ്മാവ് യഥാക്രമം 44 ഡിഗ്രിയായും 45 ഡിഗ്രിയായും വര്‍ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടപ്പെട്ട കേന്ദ്രവും വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് പട്ടികയില്‍ ഇടം നേടിയതുമായ ആക്രോപോളിസില്‍ അനേകം ടൂറിസ്റ്റുകള്‍ അസാധാരണ ചൂടിനാല്‍ ബോധം നഷ്ടപ്പെട്ട് വീഴുന്നുവെന്ന് വാര്‍ത്തകള്‍ മുന്നറിയിപ്പേകുന്നു.

ഇതിനെ തുടര്‍ന്ന് കൊടും ചൂടിനെ കുറയ്ക്കുന്നതിനായി ഏഥന്‍സില്‍ സണ്‍ഷേഡുകള്‍ ഇന്‍സ്റ്റാള്‍ ച്യെയുന്നതിനുള്ള നീക്കം തിരുതകൃതിയായി നടക്കുന്നുണ്ട്. ഇതിന് പുറമെ നിലവിലെ സാഹചര്യത്തില്‍ ടൂറിസ്റ്റുകള്‍ക്ക് സൗജന്യ കുടിവെള്ള വിതരണത്തിനായി റെഡ്ക്രോസ് മുന്നോട്ട് വന്നിട്ടുമുണ്ട്.ഈ വാരത്തില്‍ സൈപ്രസില്‍ ചൂട് 42 ഡിഗ്രിയായും ക്രൊയേഷ്യയില്‍ 38 ഡിഗ്രിയായും ഫ്രാന്‍സില്‍ 37 ഡിഗ്രിയായും ഉയരുമെന്നാണ് കാലാവസ്ഥാമുന്നറിയിപ്പ്. ഇത് പ്രകാരം ഏതാണ്ട് 14 ദിവസത്തോളം മെഡിറ്ററേനിയന്‍ പ്രദേശത്ത് വറചട്ടിക്ക് സമാനമായ താപനിലയായിരിക്കുമെന്നും പ്രവചനമുണ്ട്. റോമിലെ നിലവിലെ താപനില വീണ്ടും കുതിച്ചുയര്‍ന്ന് വൈകാതെ അത് 38 ഡിഗ്രിയാകുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ബ്രിട്ടീഷുകാരുടെ ഇഷ്ട യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലെ താപനില അപകടകരമായ തോതില്‍ ഉയര്‍ന്നതിനാല്‍ അവിടങ്ങളിലേക്ക് പോകുന്ന ബ്രിട്ടീഷുകാര്‍ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് മുന്നോട്ട് വന്നിട്ടുണ്ട്. അതായത് ആവശ്യമായ മുന്‍കരുതലുകളെടുത്ത് മാത്രമേ ഇവിടങ്ങളിലേക്ക് ടൂര്‍ പോകാവൂ എന്നാണ് മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window