ഡബ്ലിന്‍: അയര്‍ലണ്ടിലെ കോ മീത്തില്‍ ലോറി, ബസ്, കാര്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒട്ടറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി വിവരം.
- അപകടം കഴിഞ്ഞ ദിവസം രാവിലെ 6.30ന് ഗോര്‍മന്‍സ്ടൗണിലെ ആര്‍132 റോഡില്‍ നടന്നു.
- ലോറിയുടെയും ബസിന്റെയും ഡ്രൈവര്‍മാരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
- കാര്‍ ഡ്രൈവറായ സ്ത്രീ ഗുരുതരാവസ്ഥയില്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
- കാറിലുണ്ടായിരുന്ന കൗമാരക്കാരി ഗുരുതര പരുക്കുകളോടെ ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്നു. ഇവര്‍ മലയാളികളാണെന്നാണ് വിവരം.
- അപകടത്തില്‍ മറ്റ് 10 പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല.
അന്വേഷണം
ഫൊറന്‍സിക് പരിശോധനകള്‍ക്കായി അപകടം നടന്ന റോഡ് അടച്ചിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ ഗാര്‍ഡ സ്റ്റേഷനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
- Ashbourne Garda Station - (01) 801 0600
- Garda Confidential Line - 1800 666 111
അപകടസമയത്ത് റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങളുടെ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.