Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
ഹമാസിന്റെ ആക്രമണത്തെ പുകഴ്ത്തിയ യുകെയിലെ വനിതാ ഡോക്ടര്‍ക്ക് 15 മാസത്തേക്ക് സസ്‌പെന്‍ഷന്‍
Text By: UK Malayalam Pathram
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ പുകഴ്ത്തിയ ഡോക്ടര്‍ക്ക് 15 മാസത്തെ വിലക്ക്. സമൂഹമാധ്യമങ്ങളില്‍ യഹൂദ വിരുദ്ധവും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടുവെന്ന് എന്‍എച്ച്എസ് അധികൃതര്‍ ഡോക്ടര്‍ക്കെതിരേ റിപ്പോര്‍ട്ട് നല്‍കി. ഡോക്ടര്‍ റഹ്‌മെഹ് അലാഡ്വാന്‍ എന്നാണു ഡോക്ടറുടെ പേര്. 31 വയസ്സുള്ള വനിതയാണ് ഡോക്ടര്‍ റഹ്‌മെഹ് അലാഡ്വാന്‍. ഡോക്ടറെ 15 മാസത്തേക്ക് വിലക്കിക്കൊണ്ട് ട്രിബ്യൂണല്‍ ഉത്തരവായി.
ഇസ്രയേലികള്‍ നാസികളേക്കാള്‍ മോശമാണെന്നും, യഹൂദ സ്വേച്ഛാധിപത്യം എന്നുമൊക്കെ ആരോപിച്ച് എക്സില്‍ പോസ്റ്റ് ചെയ്തത് വന്‍ വിമര്‍ശനത്തിനിടയാക്കി. ഇവര്‍ക്ക് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കാനുള്ള യോഗ്യതയുണ്ടോ എന്ന വിമര്‍ശനവും ഉയര്‍ന്നു. മാത്രമല്ല, ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇവര്‍ പിന്തുണച്ചതോടെ സംഭവം വിവാദമായി. വിവാദമായതോടെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് ഇവരെ 15 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window