Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ആരോഗ്യമേഖലയിലെ വിദേശജോലി സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി
reporter

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലേക്ക് (എന്‍എച്ച്എസ്) ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്ന് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കുന്നു. ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് തിരിച്ചടിയായേക്കാവുന്നതാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ തീരുമാനം.

മറ്റു രാജ്യങ്ങളില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നവരുടെ തോത് നിലവില്‍ 34% ശതമാനമായിരുന്നത് 2035 ല്‍ 10% ആയി കുറയ്ക്കാനാണ് തീരുമാനം. അടുത്ത 10 വര്‍ഷത്തെ എന്‍എച്ച്എസ് പദ്ധതിരേഖയിലാണു നിര്‍ദേശമുള്ളത്. 2023 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 60,533 പേര്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 10,865 ഡോക്ടര്‍മാരും 31,992 പേര്‍ നഴ്‌സുമാരുമാണ്. വിദേശ റിക്രൂട്‌മെന്റിനെ സ്വാഗതം ചെയ്യുന്നെങ്കിലും വിദേശജീവനക്കാരെ വന്‍തോതില്‍ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ബ്രിട്ടനിലെ മെഡിക്കല്‍ ബിരുദധാരികള്‍ക്കായിരിക്കും ഇനി മുന്‍ഗണന.

 
Other News in this category

 
 




 
Close Window