Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
മകനെ മടങ്ങിവരൂ, കേരളത്തിലെ രുചി ഇവിടെ വിളമ്പുന്നുണ്ട്, മാഞ്ചസ്റ്ററിലെ റെസ്റ്ററന്റ്
reporter

മാഞ്ചസ്റ്റര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35ബി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടൂറിസം വകുപ്പിനും മില്‍മയ്ക്കും കേരള പൊലീസിനും ശേഷം യുകെയിലെ ഒരു റെസ്റ്റോറന്റ് എഫ് 35ബിയെ 'പരസ്യ'ത്തിലെടുത്തു. 'മകനേ മടങ്ങിവരൂ' എന്ന് പറഞ്ഞ് യുകെയിലെ മലയാളി റെസ്റ്റോറന്റാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന കേരള കറി ഹൗസ് എന്ന റസ്റ്റോറന്റാണ് എഫ് 35ബിയെ പരസ്യ മോഡലാക്കിയത്. 'കേരളത്തിന്റെ രുചി കേരള കറി ഹൌസ് മാഞ്ചസ്റ്ററില്‍ വിളമ്പുമ്പോള്‍ നീ എന്തിനവിടെ നില്‍ക്കുന്നു' എന്നാണ് പോസ്റ്ററിലെ ചോദ്യം. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവര്‍ ഇതൊരു തമാശയായി എടുക്കണമെന്ന അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.

'കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെ'ന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നല്‍കുന്ന രീതിയിലുള്ള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പരസ്യവും വൈറലായിരുന്നു. 'അല്ലെങ്കിലും ഒരു കൂള്‍ ബ്രേക്ക് ആരാ ആഗ്രഹിക്കാത്തത്, എന്‍'ജോയ്' എന്നാണ് മില്‍മയുടെ പരസ്യം. തകരാറിലായ വിമാനത്തിനടുത്തിരുന്ന് പൈലറ്റ് 'ജോയ്' കുടിക്കുന്ന ചിത്രത്തോടെയാണ് മില്‍മയുടെ പരസ്യം. 'ഇപ്പ ശരിയാക്കിത്തരാം, ആ ചെറിയ 'ജോയ്' ഇങ്ങെടുത്തേ എന്ന ക്യാപ്ഷനോടെയുള്ള പരസ്യവും വൈറലായിരിക്കുകയാണ്. 'സുരക്ഷയാണ് സാറേ കേരളത്തിന്റെ മെയിന്‍' എന്നാണ് കേരള പൊലീസ് ഇറക്കിയ പോസ്റ്റര്‍. എഫ് 35ബിയെ വച്ചുള്ള എല്ലാ പരസ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്നും അവന്‍ സുരക്ഷിതനാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമെല്ലാം കമന്റുകള്‍ നിറയുകയാണ്. ഏകദേശം 1000 കോടി രൂപയ്ക്ക് അടുത്ത് വിലയുണ്ട് എഫ് 35ബിയ്ക്ക്. റഡാറില്‍ പതിയാതെ പറക്കാന്‍ കഴിയുന്ന അത്യാധുനിക വിമാനമെന്നാണ് എഫ് 35ബിയുടെ പ്രത്യേകത.

 
Other News in this category

 
 




 
Close Window