Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
യുകെ മലയാളി സമൂഹത്തില്‍ നാലു മാസത്തിനിടെ നാലു കുഞ്ഞുങ്ങളുടെ വേര്‍പാട്: ഞെട്ടലുണ്ടാക്കി ഡോണിന്റെ മകന്‍ റോണവിന്റെ വേര്‍പാട്
Text By: UK Malayalam Pathram
നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോള്‍ അന്തരിച്ചു. സമീക്ഷ യുകെ നോര്‍ത്താംപ്ടണ്‍ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഡോണ്‍. ഡോണിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ സമീക്ഷ യുകെ അനുശോചനം അറിയിച്ചു.

കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന്‍ ഏഴുവയസുകാരനായ ഐഡന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് യാത്രയായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.

ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്.

കവന്‍ട്രിയില്‍ ആലപ്പുഴ സ്വദേശികളായ കുര്യന്‍ വര്‍ഗീസിന്റെയും ഷിജി തോമസിന്റെയും മകനായ ഏഴുവയസുള്ള റൂഫസ് കുര്യന്‍ പനിബാധിച്ചു അടുത്തിടെയാണ് മരണമടഞ്ഞത്. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞു ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത മലയാളികള്‍ക്ക് വലിയ ഞെട്ടലായി.
 
Other News in this category

 
 




 
Close Window