Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ഷോപ്പുകളില്‍ ഇന്ന് മുതല്‍ പ്രവേശന കവാടത്തില്‍ ജങ്ക് ഫുഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ കടകളില്‍ ജങ്ക് ഫുഡ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ ഷോപ്പിന്റെ പ്രവേശന കവാടങ്ങള്‍, ടില്ലുകള്‍ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളില്‍ ഇനി പ്രദര്‍ശിപ്പിക്കാനാകില്ല.എന്നാല്‍ ജങ്ക് ഫുഡിനുള്ള മള്‍ട്ടിബൈ ഡീലുകളുടെ നിര്‍ദ്ദിഷ്ട നിരോധനം 2023 ഒക്ടോബര്‍ വരെ പ്രാബല്യത്തിലാകില്ല. ഈ നടപടികള്‍ ഇതിനകം തന്നെ വര്‍ദ്ധിച്ചുവരുന്ന ചെലവുകളുമായി മല്ലിടുന്ന ഉപഭോക്താക്കളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് ആശങ്കപ്പെട്ടിരുന്നു.അതേസമയം വര്‍ദ്ധിച്ച് വരുന്ന ചിലവുകള്‍ക്കിടയിലും പ്രാദേശിക ഷോപ്പുകള്‍ ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി അവരുടെ സ്റ്റോറുകള്‍ റീഫിറ്റ് ചെയ്യുന്നതില്‍ വലിയ തുകകള്‍ മുടക്കിയിരിക്കുകയാണെന്ന് അസോസിയേഷന്‍ ഓഫ് കണ്‍വീനിയന്‍സ് സ്റ്റോര്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ലോമാന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള സമീപനവും നടപ്പാക്കല്‍ തീയതികളെക്കുറിച്ചുള്ള അനിശ്ചിതത്വവും ചില്ലറ വ്യാപാരികളെ നിരാശരാക്കിയാതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മള്‍ട്ടിബൈ ഡീലുകളുടെ നിരോധനം വൈകുന്നത് സ്വാഗതാര്‍ഹമായ വാര്‍ത്തയാണെന്ന് ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഫെഡറേഷന്‍ പറഞ്ഞു. ''പൊണ്ണത്തടിയും മോശം ഭക്ഷണക്രമവും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിന് സര്‍ക്കാരുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ വ്യവസായം ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് അറിയാം, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ തനതായ രുചികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവയുടെ പാചകക്കുറിപ്പുകള്‍ പുനര്‍വികസിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. .'' ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഫെഡറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് കാരെന്‍ ബെറ്റ്സ് പറഞ്ഞു.അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

 
Other News in this category

 
 




 
Close Window