Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
Text By: Team ukmalayalampathram
കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ഈ മാസം 29 നകം അപേക്ഷ നല്‍കേണ്ടതാണ് . ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്‌സിങ് മാത്രം പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബി എസ് സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയര്‍ന്ന പ്രായപരിധി 39 വയസ്സായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്‌സുമാര്‍ക്കാണ് അവസരം.


താത്പര്യമുള്ള നഴ്‌സിങ് പ്രഫഷനലുകള്‍ക്ക് http://triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. കേരളീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. ഇതിനോടകം ജര്‍മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവര്‍ക്ക് ഫാസ്റ്റ്ട്രാക്കിലൂടെ നിയമന സാധ്യതയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.norkaroots.org , www.nifl.norkaroots.org എന്നീ വെബ് സെറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷനല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011).
 
Other News in this category

 
 




 
Close Window