Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 29th Oct 2026
 
 
UK Special
  Add your Comment comment
സ്രാവുകള്‍ക്കിടയില്‍ പ്രണയാഭ്യര്‍ത്ഥന; വെള്ളത്തിനടിയില്‍ 'യെസ്' പറഞ്ഞ് ബ്രിട്ടീഷ് യുവതി
reporter

ലണ്ടന്‍: പ്രണയാഭ്യര്‍ത്ഥനകള്‍ക്ക് പലവിധ പുതുമകള്‍ കണ്ടിട്ടുണ്ടെങ്കിലും, സ്രാവുകള്‍ നിറഞ്ഞ അക്വേറിയം ടാങ്കിനുള്ളില്‍ വെച്ച് നടന്ന ഒരു വ്യത്യസ്ത പ്രൊപ്പോസല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബക്കിംഗ്ഹാംഷെയറിലെ വെന്‍ഡോവര്‍ സ്വദേശിയായ ജെയിംസ് വാല്‍ഷാണ് കാമുകി പേജ് കുക്കിനോട് വെള്ളത്തിനടിയില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. യുകെയിലെ ലിങ്കണ്‍ഷെയറിലുള്ള സ്‌കെഗ്‌നെസ് അക്വേറിയത്തില്‍ സ്‌കൂബാ ഡൈവിംഗ് അനുഭവത്തിനിടെയായിരുന്നു അപ്രതീക്ഷിത പ്രൊപ്പോസല്‍. സ്രാവുകളോട് ഏറെ ഇഷ്ടമുള്ള പേജിന് ജീവിതത്തില്‍ മറക്കാനാകാത്ത രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തണമെന്നായിരുന്നു ജെയിംസിന്റെ ആഗ്രഹം. ഇതിനായി സെപ്റ്റംബര്‍ 10 തെരഞ്ഞെടുത്ത ജെയിംസ് അക്വേറിയം അധികൃതരുമായി നേരത്തെ തന്നെ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ജെയിംസിന്റെ ആശയത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ജീവനക്കാര്‍ വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ 'Will you marry me?' എന്ന് എഴുതിയ പ്രത്യേക ബോര്‍ഡും തയ്യാറാക്കി.

ഡൈവിംഗിനിടെ മറ്റ് പങ്കാളികളില്‍ നിന്ന് ഇരുവരെയും മാറ്റിനിര്‍ത്തിയ ശേഷം ജീവനക്കാര്‍ ബോര്‍ഡ് ജെയിംസിന് കൈമാറി. സ്‌കൂബാ ഗിയറും വെറ്റ്‌സ്യൂട്ടും ധരിച്ച് വെള്ളത്തിനടിയില്‍ മുട്ടുകുത്തിയ ജെയിംസ് ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയതോടെ പേജ് അമ്പരന്നു. അപ്രതീക്ഷിതമായ വിവാഹാഭ്യര്‍ത്ഥനയില്‍ വികാരഭരിതയായ പേജ്, സ്‌കൂബാ ഡൈവിംഗില്‍ ഉപയോഗിക്കുന്ന 'OK' കൈസൂചനയിലൂടെ സമ്മതം അറിയിച്ചു. തുടര്‍ന്ന് ഇരുവരും വെള്ളത്തിനടിയില്‍ പരസ്പരം ആലിംഗനം ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നായിരുന്നു അതെന്ന് പിന്നീട് പേജ് പ്രതികരിച്ചു. സംഭവത്തിന്റെ ആവേശത്തിലും അമ്പരപ്പിലും താന്‍ സ്രാവുകള്‍ നിറഞ്ഞ ടാങ്കിനുള്ളിലാണെന്ന കാര്യം പോലും ഒരു നിമിഷം മറന്നുപോയെന്നും അവര്‍ പറഞ്ഞു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സ്‌കെഗ്‌നെസ് അക്വേറിയം അധികൃതര്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. സാഹസികതയും പ്രണയവും ഒരുമിച്ചെത്തിയ അപൂര്‍വ നിമിഷമായാണ് അക്വേറിയം അധികൃതര്‍ ഈ വിവാഹാഭ്യര്‍ത്ഥനയെ വിശേഷിപ്പിച്ചത്.

 
Other News in this category

 
 




 
Close Window