Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 29th Oct 2026
 
 
UK Special
  Add your Comment comment
13 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി: അമ്മയും അച്ഛനും കുറ്റക്കാര്‍: കേസ് വിചാരണ ആരംഭിച്ചു
Text By: UK Malayalam Pathram
പതിമ്മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ മാതാപിതാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി. അമ്മയുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകളാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

28കാരനായ മിഖാല്‍ സ്റ്റാസിയാക്കും 26കാരിയായ കിംഗ വുഡ്ഷിന്‍സ്‌കയും ചൊവ്വാഴ്ച വാര്‍വിക് ക്രൗണ്‍ കോടതിയില്‍ ഹാജരായി. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട 11 കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമാണ് അമ്മയ്‌ക്കെതിരെയുള്ള പ്രധാന കുറ്റം. കുഞ്ഞിന്റെ മരണത്തിന് കാരണമാകുകയോ മരണം തടയുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്തെന്ന കുറ്റവും ഗുരുതരമായ ശാരീരിക പരിക്കുകള്‍ക്ക് കാരണമാകുകയോ ചെയ്തെന്ന നാല് കുറ്റങ്ങളും ഇരുവര്‍ക്കുമെതിരെയുണ്ട്. കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളും ക്രൂരമായി പെരുമാറിയെന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ കുറ്റങ്ങള്‍ നിഷേധിച്ചു.

2025 ജനുവരി ഏഴിന് പുലര്‍ച്ചെ വീട്ടില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര സേവനങ്ങളെ വിളിക്കുകയായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമാക്കി. തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍, കൈയിലെ അസ്ഥി പൊട്ടല്‍, മുഖമാസകലം പൊള്ളല്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതര പരിക്കുകളോടെയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കുഞ്ഞ് മരിച്ചു.
 
Other News in this category

 
 




 
Close Window