Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
UK Special
  Add your Comment comment
കഫേയിലെ കുറ്റസമ്മതം രഹസ്യമായി റെക്കോര്‍ഡ് ചെയ്തു; ബലാത്സംഗക്കേസില്‍ യുവാവ് കുറ്റക്കാരന്‍
reporter

സ്റ്റിര്‍ലിങ്: അതിജീവിത രഹസ്യമായി പകര്‍ത്തിയ കുറ്റസമ്മത സംഭാഷണം നിര്‍ണായകമായ ബലാത്സംഗക്കേസില്‍ സ്‌കോട്ട്‌ലന്‍ഡ് സ്വദേശി ഡേവിഡ് സ്മിത്ത് കുറ്റക്കാരനെന്ന് ജൂറി. 2019-ല്‍ ഫാല്‍കിര്‍ക്കില്‍ നടന്ന സംഭവത്തിലാണ് വിധി. കഫേയിലേക്ക് വിളിച്ചുവരുത്തിയ സ്മിത്തുമായുള്ള സംഭാഷണം യുവതി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. താന്‍ ഉറക്കത്തിലായിരിക്കെ ലൈംഗികാതിക്രമം നടത്തിയതായി ഇയാള്‍ സമ്മതിക്കുന്ന സംഭാഷണം കോടതിയില്‍ തെളിവായി അവതരിപ്പിച്ചു.

എന്നാല്‍, യുവതിയെ സമാധാനിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും ലൈംഗികബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്നുമായിരുന്നു സ്മിത്തിന്റെ കോടതിയിലെ വാദം. ഇത് അംഗീകരിക്കാതെയാണ് ജൂറി ഒരു ബലാത്സംഗസംഭവത്തില്‍ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. ജാമ്യം റദ്ദാക്കിയ കോടതി സ്മിത്തിനെ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 19-ന് എഡിന്‍ബറ ഹൈക്കോടതിയില്‍ ശിക്ഷ വിധിക്കും.

 
Other News in this category

 
 




 
Close Window