Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
UK Special
  Add your Comment comment
അപൂര്‍വ ഭൂപടം അറ്റ്‌ലസില്‍നിന്ന് മുറിച്ചെടുത്ത് മോഷണം; ബ്രിട്ടനില്‍ മൂന്നുവര്‍ഷം തടവ്
reporter

ലണ്ടന്‍: ചരിത്രപ്രാധാന്യമുള്ള ഭൂപടം മോഷ്ടിച്ച മെല്‍വിന്‍ വെസ്റ്റിന് മൂന്നുവര്‍ഷം തടവ്. ഗ്രീനിച്ചിലെ നാഷണല്‍ മാരിടൈം മ്യൂസിയത്തിലെ കെയര്‍ഡ് ലൈബ്രറിയില്‍നിന്നാണ് ഇയാള്‍ ഭൂപടം മോഷ്ടിച്ചത്. 2025 ഫെബ്രുവരി 26-നായിരുന്നു സംഭവം. അറ്റ്‌ലസ് പരിശോധിക്കുന്നതിനിടെ കത്തി ഉപയോഗിച്ച് ഭൂപടമുള്ള പേജ് മുറിച്ചെടുത്ത് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍ പതിഞ്ഞു.

1684-ലെ അറ്റ്‌ലസില്‍ ഉള്‍പ്പെട്ടിരുന്ന അപൂര്‍വ ലോകഭൂപടമാണ് നഷ്ടപ്പെട്ടത്. മോഷണം, അറ്റ്‌ലസിന് കേടുപാടുണ്ടാക്കല്‍, കത്തി കൈവശംവെക്കല്‍ എന്നീ കുറ്റങ്ങള്‍ വെസ്റ്റ് സമ്മതിച്ചു. മോഷ്ടിച്ച ഭൂപടം ഇതുവരെ കണ്ടെത്താനായിട്ടില്ല. തടവുശിക്ഷയ്‌ക്കൊപ്പം, മേല്‍നോട്ടമില്ലാതെ മ്യൂസിയങ്ങളിലോ ലൈബ്രറി മുറികളിലോ പ്രവേശിക്കുന്നതിന് പത്തുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.

 
Other News in this category

 
 




 
Close Window