|
യുകെയിലെ ഹാര്‍ലോയില്‍ താമസിക്കുന്ന എറണാകുളം സ്വദേശി ജോയ്സ് ജോണി(39) അന്തരിച്ചു. എറണാകുളം വൈറ്റില ചമ്പക്കരയില്‍ മാമ്പിള്ളില്‍ ഹൗസില്‍ കുടുംബാംഗമാണ്. ഭാര്യ - അഞ്ജന പോള്‍ ഹാര്‍ലോ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തുവരികയാണ്. ഏക മകള്‍ റാഹേല്‍.
മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍പിന്നീട് അറിയിക്കുന്നതാണ്. |