Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 26th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഭക്ഷ്യവിലക്കയറ്റം ശക്തമായേക്കും; 2027 മധ്യത്തോടെ അഞ്ചുശതമാനം വരെ ഉയരാമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: യുകെയിലെ ഭക്ഷ്യവിലപ്പെരുപ്പം അടുത്ത വര്‍ഷം അഞ്ചുശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണയുടെയും വാതകത്തിന്റെയും വില ഉയരുന്ന സാഹചര്യത്തിലാണ് വിലക്കയറ്റം സംബന്ധിച്ച ആശങ്ക ശക്തമാകുന്നത്. 2027 മധ്യത്തോടെ ഭക്ഷ്യവിലപ്പെരുപ്പം മൂന്ന് മുതല്‍ അഞ്ചുശതമാനം വരെയാകാമെന്ന് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ക്ലെയര്‍ ലൊംബാര്‍ഡെല്ലി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. നിലവില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ തോതിലാണ് ഭക്ഷ്യവില ഉയരുന്നതെങ്കിലും വരും മാസങ്ങളില്‍ സമ്മര്‍ദം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ ഏകദേശം 1.3 ശതമാനമാണ് ഭക്ഷ്യവിലപ്പെരുപ്പം. കാലാവസ്ഥാ വ്യതിയാനവും ഈ വര്‍ഷത്തെ ശക്തമായ എല്‍ നിനോ പ്രതിഭാസവും ഭക്ഷ്യവിലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലിയും മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഈ മാസം ആദ്യം ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനപ്പോയിന്റ് ഉയര്‍ത്തി നാലുശതമാനമാക്കിയിരുന്നു. കഴിഞ്ഞ മാസം രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം 3.6 ശതമാനത്തിലെത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ 33 ശതമാനത്തിലധികം വര്‍ധനയുണ്ടായതും വിലക്കയറ്റത്തിന് കാരണമായി. ഇതിനൊപ്പം ഭക്ഷ്യവിലയും ഉയര്‍ന്നാല്‍ കുടുംബങ്ങളുടെ നിത്യച്ചെലവുകള്‍ക്കുമേലുള്ള സമ്മര്‍ദം കൂടുതല്‍ ശക്തമാകും.

 
Other News in this category

 
 




 
Close Window