Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഇത് മസില്‍ വുമണ്‍
reporter
മിസ്റ്റര്‍ ഒളിമ്പിയ, ആര്‍നോള്‍ഡ് ഇവയൊക്കെയാണ് അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ബോഡി ബില്‍ഡിംഗ് വേദികള്‍. ഹോളിവുഡ് താരം ആര്‍നോള്‍ഡ് ഷ്വാര്‍ത്സ്‌നെഗര്‍ ഒക്കെ ഈ മത്സരങ്ങളില്‍ വിജയിയായിരുന്നു. ആര്‍നോള്‍ഡ് വരെയെത്തിയ ദീപികയുടെ അടുത്ത സ്വപ്നം ഒന്നാം നമ്പര്‍ വേദിയായ ഒളിമ്പ്യ തന്നെയാണ്. അതിനുള്ള പരിശ്രമങ്ങളിലാണ് ഈ മുപ്പത്തിരണ്ടുകാരി.
ദീപിക ചൗധരി എന്ന ഇന്ത്യന്‍ വനിത തന്റെ നേട്ടങ്ങളുടെ പടികള്‍ വീണ്ടും കയറുകയാണ്. ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിംഗിന്റെ 'പ്രൊ കാര്‍ഡ്' നേടുന്ന ആദ്യത്തെ ഇന്ത്യന്‍ അത്‌ലറ്റ് ആവുകയാണ് ദീപിക. അതോടൊപ്പം ലോകപ്രശസ്തമായആര്‍നോള്‍ഡ ക്ലാസ്സിക് ആസ്‌ട്രേലിയയുടെ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദീപിക പങ്കെടുക്കുകയും ചെയ്യുന്നു.

ഒട്ടുമിക്ക അന്താരാഷ്ട്ര മത്സരങ്ങളിലും ചാമ്പ്യന്‍ ആയ ദീപിക കഴിഞ്ഞ വര്‍ഷത്തോടെ പ്രൊ കാര്‍ഡിനും യോഗ്യത നേടി. ഇനി അന്താരാഷ്ട്ര തലത്തില്‍ ഏത് പ്രൊ ലീഗ് മത്സരങ്ങളിലും ദീപികയ്ക്ക് പങ്കെടുക്കാവുന്നതാണ്.

പൂനെ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് വൈറോളജിയിലെ മോളിക്കുലര്‍ ബയോളജി വിഭാഗം ഗവേഷകയാണ് ദീപിക. ബോഡി ബില്‍ഡിംഗില്‍ താല്പര്യം തോന്നിയ ദീപിക പിന്നീട് അതില്‍ തന്നെ ജീവിതവും സ്വപ്നങ്ങളും കണ്ടെത്തുകയായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ബോഡി ഫീച്ചേഴ്‌സ് ആണ് ദീപികയുടെത്. എല്ലാ ആങ്കിള്കളിലും ഉള്ള പെര്‍ഫെക്ഷന്‍ ബോഡി ബില്‍ഡിംഗ് ഫെഡറേഷന്റെ മാനദണ്ഡമാണ്. അത് നിലനിര്‍ത്താന്‍ കഠിനമായ വ്യായാമമുറകളാണ് ദീപിക പിന്തുടരുന്നത്.
 
Other News in this category

 
 




 
Close Window