Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സുധീരനും കൈവിട്ടു: ഉമ്മന്‍ചാണ്ടി സര്‍ക്കാരുണ്ടാക്കിയ ചീത്തപ്പേരു മാറ്റാന്‍ ഇനി ആരു വരും?
reporter
തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് നീക്കി 2014 ല്‍ രമേശ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വി.എം സുധീരനെത്തുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധീരന്റെ മാര്‍ച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ആശീര്‍വാദത്തോടെയായിരുന്നു. എഐ ഗ്രൂപ്പ് പോര് മുറുകിനിന്ന സമയത്താണ് സ്പീക്കറായ ജി. കാര്‍ത്തികേയനെ അധ്യക്ഷനാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ആഗ്രഹങ്ങളെ മറികടന്നുകൊണ്ട് രാഹുല്‍ ഗാന്ധി സുധീരനെ അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കുന്നത്. കെപിസിസി ഉപാധ്യക്ഷനായി വിഡി സതീശനെയും രാഹുല്‍ ഗാന്ധി നിയമിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധീരന്‍ എത്തിയതോടെ പൊതുവേ കടുത്ത നിലപാടുകളും ആരെയും കൂസാത്ത അദേഹത്തിന്റെ മനോഭാവവും കൂടുതല്‍ കടുത്തതായി. തുടര്‍ന്നാണ് നിലവാരമില്ലാത്ത ബാറുകള്‍ അടച്ചു പൂട്ടണമെന്ന ശക്തമായ നിലപാട് സുധീരന്‍ സ്വീകരിച്ചത്. പിന്നാലെ സംസ്ഥാനത്ത് ബാറുകള്‍ അടച്ച് പൂട്ടി. കടുത്ത മദ്യവിരുദ്ധ നിലപാടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പെട്ടുപോയി. മദ്യ വിഷയത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കം കുറിച്ചു.

പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കങ്ങളും കോണ്‍ഗ്രസില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.പിന്നാലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷസ്ഥാനം നിരസിക്കുകയും ചെയ്തു. സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളും കാരണം ഹൈക്കമാന്‍ഡില്‍ നിന്നേറെ അകലയാണ് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും.
 
Other News in this category

 
 




 
Close Window