Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിന് നേരെ വീണ്ടും പലസ്തീനിലെ ഹമാസിന്റെ ആക്രമണം
Text By: Reporter, ukmalayalampathram
ടെല്‍ അവീവിലേക്ക് രണ്ട് റോക്കറ്റുകള്‍ തൊടുത്തു. പിന്നാലെ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ 19 പലസ്തീനികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ ആരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തതായി വിവരമില്ല.

ടെല്‍ അവീവിലും പരിസരത്തുമായി രണ്ട് എം90 മിസൈലുകള്‍ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. സയണിസ്റ്റ് കൂട്ടക്കൊലയ്ക്കും ഗാസയിലെ ജനങ്ങളുടെ വംശഹത്യക്കും എതിരെയാണ് ആക്രമണമെന്ന് ഹമാസ് മിലിറ്ററി വിഭാഗത്തിന്റെ വക്താവ് റോയിട്ടേര്‍സിനോട് പ്രതികരിച്ചു.

ഇസ്രയേല്‍ സൈന്യം തൊട്ടു പിന്നാലെ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ ബോംബിട്ടാണ് കൂട്ടക്കൊല നടത്തിയത്. ദെയ്റ അല്‍ ബലാഹ് എന്ന സ്ഥലത്ത് അമ്മയും രണ്ട് ഇരട്ടക്കുട്ടികളും അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. അല്‍ ബുറേജ് ക്യാമ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു.
 
Other News in this category

 
 




 
Close Window