കനത്ത സുരക്ഷയിലാണ് വോട്ടര്‍മാര്‍ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 3,502 പോളിങ് സ്റ്റേഷനുകളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നത്. 1,056 പോളിങ് സ്റ്റേഷനുകള്‍ നഗരത്തിലായും 2,446 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമത്തിലായുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനവിധി എഴുതാന്‍ രാവിലെ ഏഴ് മണി മുതല്‍ ലക്ഷങ്ങള്‍ പോളിങ് ബൂത്തിലെത്തി തുടങ്ങും. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമാപിക്കും.
പരസ്യം ചെയ്യല്‍
239 സ്ഥാനാര്‍ത്ഥികള്‍ക്കായി 2.57 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. പ്രദേശത്ത് കനത്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ 239 സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മത്സരരംഗത്തുണ്ട്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 26 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് 20, ബിജെപി 17, കോണ്‍ഗ്രസ് ആറ് എന്നിവയ്ക്ക് പുറമെ 170 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. |