Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
നരേന്ദ്രമോഡി ചായ വിറ്റിരുന്ന റെയില്‍വേ സ്‌റ്റേഷനു എട്ടു കോടിയുടെ മേക്ക്ഓവര്‍
reporter
പ്രധാനമന്ത്രി നരേന്ദ്രമോഡി ചായ വിറ്റിരുന്ന റെയില്‍വേ സ്‌റ്റേഷനു എട്ടു കോടിയുടെ മേക്ക്ഓവര്‍. കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് ഗുജറാത്തിലെ വാഡനഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തിനു എട്ടു കോടി രൂപ അനുവദിച്ച വിവരം അറിയിച്ചത്.

ചെറുപ്പകാലത്തു ചായക്കാരനായിരുന്നു എന്ന പ്രധാനമന്ത്രി മോഡിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വാഡനഗര്‍ സ്‌റ്റേഷനു പ്രശസ്തിയുടെ പച്ചക്കൊടി കിട്ടിയത്. പാത ബ്രോഡ്‌ഗേജ് ആക്കുമെന്നും അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെ മന്ത്രി പറഞ്ഞു.

വാഡനഗര്‍മൊധേരപത്താന്‍ വിനോദ സഞ്ചാര ശൃംഖലയുഖെ വികസനത്തിന്റെ ഭാഗമായി സ്‌റ്റേഷന്റെ മുഖം മിനുക്കാന്‍ ടൂറിസം മന്ത്രാലയമാണ് പണം അനുവദിച്ചത്.

സ്‌റ്റേഷന്റെ നവീകരണം ഈ വര്‍ഷം പൂര്‍ത്തിലയാകുമെന്ന് അഹമ്മദാബാദ് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ദിനേഷ് കുമാര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window