Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫാഷന്‍
  Add your Comment comment
ഡിസയര്‍ പെട്രോള്‍ പുറത്തിറങ്ങി, വില 5.45 ലക്ഷം രൂപ
reporter
ആരെയും ആകര്‍ഷിക്കുന്ന കിടിലന്‍ രൂപഭാവത്തില്‍ മാരുതിയുടെ മൂന്നാം ജനറേഷന്‍ കാറായ പുതിയ ഡിസയര്‍ എത്തി. പെട്രോള്‍ വേരിയന്റിന് 5.45 ലക്ഷം, !!ഡീസല്‍ വേരിയന്റിന് 6.45 ലക്ഷം മുതലാണ് ആണ് ന്യൂഡല്‍ഹി എക്‌സ് ഷോറും വില. പെട്രോള്‍ 22 കിലോമീറ്റര്‍/ലിറ്റര്‍, ഡീസല്‍ 28.4 കിലോമീറ്റര്‍/ലിറ്റര്‍ എന്നിങ്ങനെയാണ് ഇന്ധനക്ഷമത. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍, ഗാലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, മഗ്‌ന ഗ്രേ എന്നിവയാണ് പുതിയ ഡിസയറിന്റെ കളര്‍ ഓപ്ഷനുകള്‍. പഴയ കാറിനേക്കാള്‍ പുതിയ !!ഡിസയറിന്റെ ഭാരം.

നേരത്തെ പുത്തന്‍ ഡിസയറിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയുമായിരുന്നു. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള കോംപാക്ട് സെഡാനായ 'ഡിസയറി'ന്റെ പുതിയ പതിപ്പിനുള്ള ബുക്കിങ്ങുകള്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങുകയും ചെയ്തിരുന്നു.

കാലാതീതവും ആധുനികവുമായ ഡിസയര്‍ പുതുതരംഗങ്ങളായ ടാറ്റ ടിഗോര്‍, ഹ്യുണ്ടായ് എക്‌സെന്റ്, ഫോര്‍ഡ് ഫിഗോ, ഹോണ്ട അമേയ്‌സ്, വോക്‌സ്!വാഗണ്‍ അമിയോ എന്നിവയോടാണ് മത്സരിക്കുക. ഇവയെ വെല്ലുന്ന രുപഭംഗിയാണ് പുതിയ ഡിസയറിന്റേതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. മാരുതിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ് ഡിസയര്‍. രാജ്യത്ത് വില്‍ക്കുന്ന കാറുകളുടെ ടോപ് ടെന്‍ ലിസ്റ്റില്‍ മുന്നില്‍. ഹാച്ച്ബാക്കായ സ്വിഫ്റ്റിനു മുമ്പ് സബ്‌കോംപാക്ട് സെഡാനായ ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.

രൂപകല്‍പനയിലാണ് പുതിയ ഡിസയര്‍ കൂടുതല്‍ ഞെട്ടിക്കുന്നത്. ബംപിനോട് ചേര്‍ന്ന പുതിയ ഫ്രണ്ട് ഫേസിയ, ക്രോം ഫിനിഷുള്ള വീതിയേറിയ ഫ്രണ്ട് ഗ്രില്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍. മുന്‍വശം ന്യൂജന്‍ സ്വിഫ്റ്റിനെ പോലെയാണ്. ഇന്ത്യക്കാരുടെ അഭിരുചിക്കനുസരിച്ച് കൂടുതല്‍ ക്രോം ചേര്‍ത്തിരിക്കുന്നു. സി–പില്ലര്‍ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു.

എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 1.2 ലിറ്റര്‍ കെ–സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡിഡിഐസ് ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ അഞ്ച് സ്പീഡ് ഗിയറുകള്‍. പെട്രോളില്‍ ഫോര്‍ സ്പീഡ് ഓട്ടോബോക്‌സും ഡീസലില്‍ ഫൈവ് സ്പീഡ് ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുമ്പില്‍ രണ്ട് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുടെ സാന്നിധ്യം സുഖയാത്ര സമ്മാനിക്കും.
 
Other News in this category

 
 




 
Close Window