Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫാഷന്‍
  Add your Comment comment
നല്ല സ്മാര്‍ട്ട് വെയറിബിള്‍ വള...
reporter
ഇന്റല്‍ സോഷ്യല്‍ ബിസിനസെന്ന കമ്പനി സ്മാര്‍ട് വെയറബിള്‍ ഡിവൈസ് നിര്‍മിച്ചിരിക്കുന്നു. വാട്ടര്‍ റെസിസ്റ്റന്റും ഗര്‍ഭാവസ്ഥയുടെ കാലയളവ് മുഴുവന്‍ ചാര്‍ജ് ചെയ്യേണ്ടാത്തതുമായ ദീര്‍ഘകാല ബാറ്ററിയാണ് ഈ ഉപകരണത്തിനുള്ളത്, പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല.

വളയില്‍ ആഴ്ച തോറും പ്രാദേശിക ഭാഷയില്‍ സന്ദേശങ്ങള്‍ എത്തിക്കാനാവും. എന്തു ഭക്ഷണം കഴിക്കണം, എപ്പോള്‍ ഡോക്ടറെ കാണണം എന്നൊക്കെ കൃത്യസമയത്ത് അറിയിക്കും. മാത്രമല്ല, പാചകം ചെയ്യുമ്പോള്‍ ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് പുക ഉണ്ടാവുകയാണെങ്കില്‍ അലാം പ്രവര്‍ത്തിക്കും. ഉപകരണം റീചാര്‍ജ് ചെയ്യാനും പുനരുപയോഗിക്കാനുമാകും. 750 രൂപ മുതല്‍ 1000 രൂപ വരെ വിലയുള്ള ഈ ഉപകരണം. ഇന്ത്യയിലും ബംഗ്ലദേശിലും വിറ്റഴിക്കും. ഇന്റല്‍ കോര്‍പറേഷന്റെ സംയുക്ത സംരംഭമായ ഇന്റല്‍ സോഷ്യല്‍ ബിസിനസ്സ് ബംഗ്ലദേശ്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗ്രിമീന്‍ ട്രസ്റ്റ് എന്നിവ ചേര്‍ന്നാണ് നിര്‍മാണം.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 830 സ്ത്രീകള്‍ ഗര്‍ഭകാലഘട്ടത്തിലോ ശിശുമരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാലോ മരിക്കുന്നു. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ വിവരങ്ങളും ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങളും ഇനി സ്വന്തം കൈകളിലേക്കെത്തും. ഇതിനായി സ്മാര്‍ട് വളകളാണ് ഒരുങ്ങുന്നത്.
 
Other News in this category

 
 




 
Close Window