Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫാഷന്‍
  Add your Comment comment
44 ഏക്കര്‍ സ്ഥലത്ത് ബംഗ്ലാവ്, ഹോബി വിമാനം പറപ്പിക്കല്‍ : നടി മാധവിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
reporter
അതിശയിപ്പിക്കുന്ന വാര്‍ത്തകളാണ് മാധവിയെക്കുറിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഗ്ലാമര്‍ലോകം വിട്ട് വീട്ടമ്മയായി ജീവിക്കുന്ന മാധവിയുടെ പുതിയ രൂപംകണ്ട് കണ്ണുതള്ളുകയാണ് ആരാധകര്‍. 44 ഏക്കറോളം വരുന്ന ഭൂമിയില്‍ പണിതിരിക്കുന്ന ബംഗ്ലാവില്‍ ഭര്‍ത്താവിനും മൂന്നുപെണ്‍മക്കള്‍ക്കുമൊപ്പം കഴിയുന്ന മാധവിയുടെ പ്രധാനയിഷ്ടം വിമാനം പറത്തലാണത്രെ. ഭര്‍ത്താവിന്റെ വിമാനം പറത്തുന്ന മാധവി, വിമാനം പറത്താനുള്ള ലൈസന്‍സും സ്വന്തമാക്കിയിട്ടുണ്ട്. മൂന്നുപെണ്‍മക്കളുടെ അമ്മയാണെങ്കിലും വീട്ടമ്മ എന്ന റോളിനപ്പുറം ഭര്‍ത്താവിനെ ബിസിനസ്സ് കാര്യങ്ങളില്‍ സഹായിക്കുന്ന മിടുക്കിയായ ഭാര്യയുമാണ്.
മാധവി എന്ന നായികയെ മലയാളി ഒരിക്കലും മറക്കില്ല. കാരണം ആകാശദൂത് എന്ന ചിത്രത്തില്‍ മാധവി അഭിനയിച്ച അമ്മക്കഥാപാത്രം അത്രത്തോളം പ്രേക്ഷകരെ കരയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, നവംബറിന്റെ നഷ്ടം എന്നിങ്ങനെ നിരവധി മലയാളച്ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ വേഷമവതരിപ്പിച്ചുണ്ടെങ്കിലും പ്രേഷകരുടെ മനസ്സില്‍ ഇന്നും മായാതെ തുടിക്കുന്നത് ആകാശദൂത് എന്ന ചിത്രത്തിലെ കഥാപാത്രമാണ്.

തിരക്കിനിടയില്‍ എല്ലാവരും മറന്നു പോയ ആ മാധവി വിമാനത്തിലേറിയാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ലാന്‍ഡ് ചെയ്തത്. വിമാനം പറത്താനുള്ള ലൈസന്‍സും സ്വന്തമായി വിമാനവുമുള്ള സ്ത്രീ എന്ന തലക്കെട്ടോടെയാണ് ഇപ്പോള്‍ മാധവി മാധ്യമങ്ങളില്‍ നിറയുന്നത്. ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായ ഹൈദരാബാദിലാണ് മാധവി ജനിച്ചത് .സ്റ്റാന്‍ലി ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാന്‍സ് കോളേജില്‍ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ചു. 1976ല്‍ പുറത്തിറങ്ങിയ തൂര്‍പു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്ര മേഖലയിലേക്ക് വന്നത്. 17 വര്‍ഷം ചലച്ചിത്രമേഖലയിലുണ്ടായിരുന്ന മാധവി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും മാധവി അഭിനയിച്ചിട്ടുണ്ട്. ആകാശദൂതിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.

1996 ല്‍ റാല്‍ഫ്ശര്‍മ്മ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തതോടെ അഭിനയം നിര്‍ത്തിയ മാധവി ഭര്‍ത്താവിനോടൊപ്പം ന്യൂജഴ്‌സിയില്‍ താമസിക്കുകയായിരുന്നു. മാധവിയുടെ ആത്മീയ ഗുരുവായ സ്വാമി രാമയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍കൂടിയായ റാല്‍ഫ് ശര്‍മ്മയെ മാധവി വിവാഹം കഴിച്ചത്. പാതി ഇന്ത്യനും പാതി ജര്‍മ്മനുമായ ബിസിനസ്സുകാരനായിരുന്നു റാല്‍ഫ്. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയന്‍സ് ആന്‍ഡ് ഫിലോസഫിയില്‍വെച്ചാണ് തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ റാല്‍ഫ്ശര്‍മ്മ സ്വാമിയെ ഗുരുവായി സ്വീകരിക്കുന്നത്. 1995 ലാണ് മാധവി ഗുരുവിന്റെ ശിഷ്യയായത്. ഗുരുവാണ് ഇരുവരെയും പരസ്പരം പരിചയെപ്പെടുത്തിയത്. അധികം വൈകാതെ ഗുരുവിന്റെ നിര്‍ദേശപ്രകാരം അവര്‍ വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനും പെണ്‍മക്കള്‍ക്കുമൊപ്പം ന്യൂജഴ്‌സിയിലാണ് താമസം.
 
Other News in this category

 
 




 
Close Window