Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ന്യൂ കാസില്‍ മലയാളികളുടെ ഓണാഘോഷം ഫെനം സെന്റ് റോബെര്‍ട്‌സ് ഹാളില്‍
reporter
ന്യൂകാസില്‍ , യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ചരിത്രത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ഓണസദ്യയുമായി നോര്‍ത്ത് ഈസ്റ്റിലെ മാന്‍ മലയാളി അസോസിയേഷന്‍ . സെപ്തംബര് രണ്ടാം തീയതി ഫെനം സെന്റ് റോബെര്‍ട്‌സ് ഹാളില്‍ നടക്കുന്ന നോര്‍ത്ത് ഈസ്‌റ് മലയാളികളുടെ ഓണാഘോഷ പരിപാടിയില്‍ ആണ് വെറും മൂന്ന് പൗണ്ടിന് ഇരുപത്തി അഞ്ചു വിഭവങ്ങളുമായി നാടന്‍ തൂശന്‍ ഇലയില്‍ സദ്യ വിളമ്പുന്നത് . ഒരു കുടുംബം ഒന്നായി ഓണസദ്യ കഴിക്കണമെങ്കില്‍ മുപ്പതു രൂപയും നാല്‍പ്പതു രൂപയും ഒക്കെ അസോസിയേഷനുകള്‍ വാങ്ങുമ്പോള്‍ ആണ് മൂന്നു പൗണ്ടിന് ഓണസദ്യ ഒരുക്കി മാന്‍ ഭാരവാഹികള്‍ ഞെട്ടിച്ചിരിക്കുന്നത് . യു കെ യില്‍ തന്നെ ഏറെ അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റ് ഗ്രൂപ്പിലെ വെജിറ്റേറിയന്‍ സദ്യ സ്‌പെഷ്യലിസ്‌റ് ആയ ഷെഫ് ആണ് വിഭവങ്ങള്‍ ഒരുക്കുന്നത് .ഓണആഘോഷ പരിപാടികളോടനുബന്ധിച്ചു നൂറോളം വനിതകള്‍ പങ്കെടുക്കുന്ന കേരളീയരുടെ തനതു കലാരൂപവും ഓണാഘോഷ പരിപാടികളില്‍ ഏറെ പ്രധാനവുമായ തിരുവാതിരകളിയും അരങ്ങേറും , ഏഷ്യാനെറ്റ് ടാലെന്റ്‌റ് കോണ്ടെസ്‌റ് വിജയിയും നൃത്ത അധ്യാപികയും ആയ ബ്രീസ് ജോര്‍ജ് , ജോമ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള പരിശീലനവും തുടങ്ങിക്കഴിഞ്ഞു . വിവിധ കല കായിക മത്സരങ്ങളും , വടം വലി മറ്റു ഓണക്കളികള്‍ എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട് ,പുലികളി , മാവേലിക്ക് വരവേല്‍പ്പ് , നാടന്‍ ചെണ്ടമേളം , എന്നിവയും നടക്കും . ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ചു നിങ്ങളുടെ സീറ്റുകള്‍ ഉറപ്പു വരുത്തുക . varghese thomas .07940359673, shelly philip.07429982338, jiby vazhakkulam.07737027931. raju abraham.07889906687. biju kanamannil 07878223714
 
Other News in this category

 
 




 
Close Window