Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ ലണ്ടന്‍ റീജിയന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബസില്‍ഡന്‍ & സൗത്തെന്‍ഡ് ജേതാക്കള്‍
ഫ്രാൻസിസ്
യുണൈറ്റഡ്‌ കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷന്‍ ലണ്ടന്‍ റീജിയന്‍ രണ്ടാമത് സൈഡ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്‌റ്റംബര്‍ 2 നു റോംഫോര്‍ഡ് പ്ലേ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്നു. സെന്റ് ജോസഫ് ക്നാനായ ചാപ്ലയിന്‍ ഫാ മാത്യു കട്ടിയാങ്കല്‍ ടൂര്‍ണമെന്റ് ഉത്‌ഘാടനം ചെയ്തു. ബസില്‍ഡന്‍ & സൗത്തെന്‍ഡ് , ഈസ്റ്റ് ലണ്ടന്‍ , ഹാര്‍ലോ , നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ , സ്റ്റീവനേജ് എന്നീ യൂണിറ്റുകള്‍ പങ്കെടുത്തു.
ബസില്‍ഡന്‍&സൗത്തെന്‍ഡ് യൂണിറ്റ് ജേതാക്കളായി. സ്റ്റീവനേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. എല്‍കെസിഎ സെക്രട്ടറി ഫ്രാന്‍സിസ് ചാനിക്കല്‍ സ്വാഗതവും പ്രസിഡന്റ് മധു മാത്യു നന്ദിയും രേഖപ്പെടുത്തി.
യുകെകെസിഎ ജോ ട്രഷറര്‍ ഫിനില്‍ , എല്‍കെസിഎ ട്രഷറര്‍ സാലു , അഡ്വൈസര്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
 
Other News in this category

 
 




 
Close Window